സി.കെ.എം.സ്വാദിഖ് മുസ്ലിയാർ പ്രൗഢിയുടെ പാലക്കാടൻ പെരുമ
(ഉസ്താദുമായുള്ള അഭിമുഖം)
സംസാരത്തിൽ ചില പാലക്കാടൻ പ്രയോഗങ്ങൾ, ഇഖാസ് പ്രസരിക്കുന്ന വാക്കുകൾ, നാലരപ്പതിറ്റാണ്ടുകാലത്തെ തദ്രീസിന്റെ തഴക്കവും പഴക്കവും അടയാളപ്പെടുത്തുന്ന ഓർമകൾ, ഓർമവെച്ച കാലം മുതൽക്കേ സമസ്തയെന്ന മലയാള മുസ്ലിം ജീവിതധാരയെ മത മഹാത്മ്യത്തിന്റെ
പ്രയാണപാതയിൽ വിളക്കിച്ചേർത്ത മഹൽ പ്രസ്ഥാനത്തെ നെഞ്ചോടു ചേർത്തുവെച്ചതിന്റെ
ചാരിതാർത്ഥ്യം പങ്കുവെച്ചപ്പോൾ തീർത്തും വിനയഭാവം, ജീവിതവഴികളും
സമസ്തയുടെ ഗതകാല പ്രയാണങ്ങളുമോർക്കുമ്പോൾ ആരെയും ആകർഷിക്കുന്ന ഗൃഹാതുരത്വം, വർത്തമാനത്തിൽ
ശംസുൽ ഉലമ, കോട്ടുമല അബൂബക്കർ മുസ്ലിയാർ തുടങ്ങിയ ഉന്നത ശീർഷകുലപതികളുടെ
ദർശനങ്ങൾ നിറഞ്ഞുനിൽക്കുന്ന പ്രതീതി. പറഞ്ഞുവരുന്നത് സി.കെ.എം.സ്വാദിഖ്
മുസ്ലിയാരെ കുറിച്ചുതന്നെ. സമസ്ത കേന്ദ്ര മുശാവറ അംഗം, സമസ്ത
പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ പ്രസിഡണ്ട്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നിർവാഹക സമിതി അംഗം, സുന്നി മഹല്ല്ഫെ ഡറേഷൻ നിർവ്വാഹക സമിതി അംഗം, മുഅല്ലിം ക്ഷേമനിധി സംസ്ഥാന ചെയർമാൻ, മലയാളക്കരയിലെ രണ്ട് പ്രശസ്ത ജാമിഅകളായ പട്ടിക്കാട് ജാമിഅ, നന്ദി ജാമിഅ ദാറുസ്സലാം എന്നിവകളുടെ ഭരണസമിതി അംഗം, പാലക്കാട് ജന്നത്തുൽ ഉലൂം അറബിക് കോളേജ് വൈസ് പ്രസിഡന്റ്, പട്ടിക്കാട്എം. ഇ.എ. എഞ്ചിനീയറിങ് കോളേജ് കമ്മിറ്റി അംഗം, പൊട്ടച്ചിറ അൻവരിയ്യ അറബിക് കോളേജ് ജനറൽ സെക്രട്ടറി, എസ്.കെ.ജെ.എം.സി.സി. പ്രസിദ്ധീകരണങ്ങളായ അൽ മുഅല്ലിം, സന്തുഷ്ട കുടുംബം, കുരു ന്നുകൾ എന്നിവയുടെ പ്രിന്റർ ആന്റ് പബ്ലിഷർ. തുടങ്ങി സമസ്ത നേതൃനിരയിൽ വിശേഷണങ്ങൾ ആവശ്യമില്ലാത്തവിധം ഏവർക്കും സുപരിചിതനായ മണ്ണാർക്കാട്ടെ സി.കെ.എം. സ്വാദിഖ് മുസ്ലിയാർ എന്ന പണ്ഡിതൻ ശ്രേഷ്ഠൻ. ശൈഖുനാ സി.കെ.എം. സ്വാദിഖ് മുസ്ലിയാർ തന്റെ എഴുതപ്പെടാത്ത ചരിത്രാനുഭവങ്ങളും ഓർമകളും പങ്കുവെക്കുകയാണിവിടെ.
? ഉസ്താദിന്റെ ജനനം
1941-ൽ പാലക്കാട് ജില്ലയിലെ കുമരംപുത്തൂരിൽ സൂപ്പി-ആമിന ദമ്പതികളുടെ മകനായാണ് എന്റെ ജനനം.
ഇപ്പോൾ 73 (79) വയസ്സായി. ഉമ്മയുടെ വീട് കുമരംപുത്തൂരാണ്.
വാപ്പയുടേത് മണ്ണാർക്കാട് പഞ്ചായത്തിൽപ്പെട്ട മുണ്ടേക്കരാടും. പാലക്കാടൻ ഭാഗങ്ങളിലൊക്കെ "പെണ്ണുങ്ങൾ'പ്രസവസമയത്ത്ഭർതൃഗൃഹത്തിൽ നിന്നും സ്വന്തം വീട്ടിലേക്ക് പോകുന്ന ഒരു പതിവുണ്ട്. അതിനാലാവണം
എന്റെ ജനനം കുമരംപുത്തൂരിൽ വെച്ചായത്. വാപ്പാന്റെ തറവാട് യഥാർത്ഥത്തിൽ മുണ്ടക്കാരാട് അല്ല. മലപ്പുറം ജില്ലയിലെ കോട്ടക്കൽ അച്ചിപയിൽ നിന്നും മുണ്ടക്കാരാട്ടേക്ക് താമസം മാറ്റിയതാണവർ. മുണ്ടക്കാരാട്ടാണ് ഞാൻ ഇപ്പോൾ താമസിക്കുന്നത്.
മണ്ണാർക്കാട് പഞ്ചായത്തിൽപെട്ട പ്രദേശമാണിത്. ഒരു കർഷക കുടുംബമാണ് എന്റേത്. പക്ഷേ, വാപ്പ കർഷകനായിരുന്നില്ല. കച്ചവടക്കാരനായിരുന്നു. കൂടുതൽ പഠിച്ചിട്ടില്ലെങ്കിലും
തജ്വീദ് അനുസരിച്ച് നന്നായി ഖുർആൻ ഓതുന്ന ആളായിരുന്നു വാപ്പ. ഉമ്മ ഓത്തുപള്ളി നടത്തിപ്പുകാരിയായിരുന്നു. ഉമ്മയുടെ ശിഷ്യരിൽ പെട്ടവർ പലരും ഇന്ന്
ജീവിച്ചിരിപ്പുണ്ട്. ചെരടക്കുരിക്കൾ മുഹമ്മദ് സ്വാദിഖ് എന്നാണ് സി.കെ.എം. എന്നതിന്റെ പൂർണരൂപം.
പഴയ ഓത്തുപള്ളി വിശേഷങ്ങൾ എന്തൊക്കെയാണ്?
ഓത്തുപള്ളിയിൽ വെച്ചായിരുന്നു ഞാൻ പ്രാഥമിക വിദ്യാഭ്യാസം നേടിയത്. എന്റെ ചെറുപ്പകാലത്ത് മദ്റസകൾ ഉണ്ടായിരുന്നില്ല. ഓത്തുപള്ളിയിൽ വെച്ചായിരുന്നു ഖുർആനും അടിസ്ഥാനപരമായ ദീനീ കാര്യങ്ങളും മലയാളവും ഇംഗ്ലീഷും മറ്റുമൊക്കെ പഠിക്കാറ്. ദീനീ വിഷയങ്ങളായി ഖുർആൻ, ഫിഖ്ഹ് മസ്തലകൾ, നിസ്കാര രൂപം, മാല മൗലിദുകൾ എന്നിവയായിരുന്നു പ്രധാനമായും അവിടെ പഠിപ്പിക്കപ്പെട്ടിരുന്നത്. ശാസ്ത്രീയമായി സംവിധാനിക്കപ്പെട്ട വിഷയങ്ങളോ ക്രോഡീകൃതമായ പാഠപുസ്തകങ്ങളോ ഒന്നും ഓത്തുപള്ളിയിലുണ്ടായിരുന്നില്ല. മൊല്ലാക്ക അവരുടെ കഴിവനുസരിച്ച് ഇസ്ലാമിന്റെ പ്രധാനഭാഗങ്ങൾ ചൊല്ലിപഠിപ്പിക്കും. അലിഫിന് ഫതഹ്-അ, അലിഫിന് കസ്റ-ഇ, അലിഫിന് ളമ്മ്-ഉ, ഈ വിധത്തിലായിരുന്നു ഓത്തുപള്ളി മൊല്ലാക്ക കുട്ടികൾക്ക് അക്ഷരം പഠിപ്പിച്ചുകൊടുത്തിരുന്നത്.
താങ്കളുടേത്
ഒരു കർഷക കുടുംബമായിരുന്നുവെന്ന് പറഞ്ഞു. എന്നിട്ടും താങ്കൾ മത മേഖലയിലേക്കു തിരിഞ്ഞതിന് കാരണം വല്ലതും?
= വീട്ടിലെ
സാഹചര്യം തന്നെ. കുടുംബ പ്രാരാബ്ധം എന്റെ കുടുംബജീവിതത്തെ ബാധിക്കുമെന്നു
മനസ്സിലാക്കിയ ചില ഉസ്താദുമാരുടെ നിർദേശപ്രകാരമാണ് ഓതാൻ പോകുന്നത്. അവരാണ് എന്നെ ഈ
മേഖലിയിലേക്ക് തിരിച്ചുവിട്ടത്. വാപ്പ അതിന് എല്ലാവിധ ഒത്താശയും പ്രേരണയും നൽകുകയുണ്ടായി.
മതപഠനം
പാലക്കാടൻ ഏരിയകളിൽ സജീവമായിരുന്നോ? കിതാബോത്ത്
തുടങ്ങിയത് എവിടെ വെച്ചാണ്?
= മതപഠനം
പാലക്കാട്ട് സജീവമായിരുന്നില്ലെങ്കിലും അല്ലറ ചില്ലറ സ്ഥലങ്ങളിൽ അന്ന് വലിയ ദർസു
കളും കിതാബോത്തുമുണ്ടായിരുന്നു. മണ്ണാർക്കാട് വെച്ചായിരുന്നു എന്റെ കിതാബോത്തിന്റെ
തുടക്കം. സമസ്ത പ്രസിഡണ്ടായിരുന്ന (1933-1945) പാങ്ങിൽ
അഹ്മദ് കുട്ടി മുസ്ലിയാരുടെ ശിഷ്യൻ ഖാളി കുഞ്ഞഹ്മദ് മുസ്ലിയാരായിരുന്നു ഉസ്താദ്. 10 വർഷമാണ്
ഞാൻ മണ്ണാർക്കാട് ഓതിയത്. ശേഷം കുമരംപുത്തൂരിൽ താഴേക്കോട് കുഞ്ഞലവി മുസ്ലിയാരുടെ
കീഴിൽ 2 വർഷം ഓതി. ഇദ്ദേഹം ജാമിഅ നൂരി യ്യയിലും ഉസ്താദായി
ഉണ്ടായിരുന്നു. പരപ്പനങ്ങാടി പനയത്തിൽ ദർസാണ് അടുത്തത്. കോട്ടുമല അബൂബക്കർ
മുസ്ലിയാരുടെ കീഴിൽ രണ്ടു മാസമേ അവിടെയുണ്ടായിരുന്നുള്ളൂ. ശേഷം തഹ്സീലിന്
(ബിരുദപഠനം) പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജിലേക്കുപോയി.
പട്ടിക്കാട് ജാമിഅ നൂരിയ്യ ജീവിതം എങ്ങനെ ഓർക്കുന്നു?
= നാലാം ബാച്ച് ഫൈസിമാരിലൊരാളാണ് ഞാൻ. 1964ലാണ് ജാമിഅ നൂരിയ്യയിൽ ചേർന്നത്. നാലു വർഷമാണ് അവിടെ പഠിച്ചത്. ശംസുൽ ഉലമ, കോട്ടുമല ഉസ്താദ്, കെ.സി. ജമാലുദ്ദീൻ മുസ്ലിയാർ, താഴേക്കോട് കുഞ്ഞലവി മുസ്ലിയാർ, കടമേരി മുഹമ്മദ് മുസ്ലിയാർ എന്നിവരായിരുന്നു ചതുർവർഷ ജാമിഅ ജീവിതത്തിലെ ഉസ്താദുമാർ. പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ, എം.ടി. അബ്ദുല്ല മുസ്ലിയാർ പനങ്ങാങ്ങര, പാഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, എ.പി.മുഹമ്മദ് മുസ്ലിയാർ കുമരംപുത്തൂർ, വില്യാപള്ളി ഇബ്രാഹീം മുസ്ലിയാർ, കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാർ, മരക്കാർ ഫൈസി നിറമരുതൂർ തുടങ്ങിയവർ ശരീക്കുമാരാണ്. ഇനിയും അനേകം പേരുണ്ട്. എല്ലാവരെയും ഓർമ വരുന്നി ല്ല. 1968-ലാണ് ഫൈസിയായത്. പ്രഗത്ഭരുടെ വലിയൊരു നിരതന്നെ അന്ന് ജാമിഅയിലുണ്ടായിരുന്ന - തായി ഓർക്കുന്നു.
ജാമിഅ
നൂരിയ്യയുടെ സ്വത്തുവഹകൾ ആദ്യകാലത്ത് ഹൈദരാബാദുകാരനായ നൂരിഷ ശൈഖിന്റെ
പേരിലായിരുന്നുവെന്ന് കേട്ടു. ശരിയാണോ?
= അതെ, ശരിയാണത്.
ജാമിഅ നൂരിയ്യ നിർമിക്കാൻ സ്ഥലം നൽകിയ കൊടിവായിക്കൽ ബാപ്പുഹാജി നൂരിഷി ശൈഖിന്റെ
മുരീദായിരുന്നു. സ്വത്തുവഹകൾ മുഴവൻ അയാളുടെ പേരിലായിരുന്നു ബാപ്പു ഹാജി
എഴുതിവെച്ചത്. എന്നാൽ ശംസുൽ ഉലമ ഹൈദരാബാദിൽ ചെന്ന് നൂരിഷ ശൈഖിനെ നേരിൽകണ്ട്
സ്വത്തു രേഖകൾ മുഴുവൻ പിന്നീട് സമസ്തയുടെയും കോളേജ് കമ്മിറ്റിയുടെയും
പേരിലാക്കുകയുണ്ടായി. ചില ഉപാധികളോടെയായിരുന്നു നൂരിഷ ശൈഖ് ഇതിന് സമ്മതിച്ചത്.
തന്നെ കോളേജ് കമ്മിറ്റി പ്രസിഡണ്ടാക്കണം എന്നായിരുന്നു അദ്ദേഹം മുന്നോട്ടുവെച്ച
പ്രധാന ഉപാധി. അപ്പോൾ, നിങ്ങൾ മുൻ പ്രസിഡണ്ടാണ്
എന്നു പറഞ്ഞ് ശംസുൽ ഉലമ അയാളെക്കൊണ്ട് അവിടെവെച്ചുതന്നെ അംഗീകരിപ്പിക്കുകയായിരുന്നു. കോളേജിന് തന്റെ പേര് വെക്കണം എന്നതായിരുന്നു മറ്റൊരു ഉപാധി.
എന്നാൽ, ശംസുൽ ഉലമ ഇതും അംഗീകരിക്കുകയുണ്ടായില്ല. -- അതേസമയം, സ്വത്തുവഹകൾ
സമസ്തയുടെയും കോളേജ് കമ്മിറ്റിയുടെയും പേരിലാക്കിയതിനു - ശേഷവും അദ്ദേഹം ഒരു
അവകാശവാദവുമായി രംഗത്തുവരികയുണ്ടായി. ജാമിഅ നൂരിയ്യ എന്ന സ്ഥാപനത്തിന്റെ
പേര് നൂരിഷ എന്ന തന്റെ പേരിലേക്കു "നിബ' (ചേർക്കുക)
ചെയ്തതാണ് എന്നതായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇതിന് ശൈഖുനാ ശംസുൽ ഉലമ
അയാൾക്ക് മറുപടി നൽകുകയുണ്ടായി.
- ശംസുൽ ഉലമയുടെ മറുപടി ഇതായിരുന്നു: “വിശുദ്ധ ഖുർആൻ സൂറത്തുന്നൂർ മുപ്പത്തിയഞ്ചാം ആയ ത്തിലെ (സൂക്തത്തിലെ) "നൂർ' എന്ന പരാമർശത്തോട് "മുസ്തഖ്' (സംയോജിപ്പിച്ച്) ചെയ്താണ് ജാമിഅ നൂരിയ്യ എന്ന് സ്ഥാപനത്തിന് പേരുവെച്ചത്. മറിച്ചുള്ള വാദങ്ങളെല്ലാം തികച്ചും അസംബന്ധമാണ്.” നൂരിഷയുടെ വാക്കുകളിൽ വിദ്യാർത്ഥികളാരും വഞ്ചിതരാകരുതെന്ന് ശൈഖുനാ ശംസുൽ ഉലമ ജാമി അയിലെ സബ്ഖിനിടെ ഒരിക്കൽ പറഞ്ഞിരുന്നു.
നൂരിഷ ത്വരീഖത്ത് എന്തുകൊണ്ട് എതിർക്കപ്പെടുന്നു?
= ഹൈദരാബാദുകാരനായ
ഒരാൾ നേതൃത്വം നൽകിയിരുന്ന ത്വരീഖത്താണത്. ഇതേകുറിച്ച് പല മഹല്ലത്തുകളിൽ നിന്നും
സമസ്ത മുശാവറയിലേക്ക് ചോദ്യം വന്നതിന്റെ അടിസ്ഥാനത്തിൽ ഇതുസം ബന്ധമായ
വിശദാന്വേഷണത്തിന് മുശാവറ ഒരു സമിതിയെ ചുമതലപ്പെടുത്തുകയുണ്ടായി. ശംസുൽ ഉലമ, കോട്ടുമല
ഉസ്താദ്, വാണിയമ്പലം അബ്ദുറഹ്മാൻ മുസ്ലിയാർ, കെ.ടി.
മാനു മുസ്ലിയാർ എന്നിവരുൾപെട്ട പ്രസ്തുത സമിതി ഈ ത്വരീഖത്തിന്റെ പേരിൽ
പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങളും, നിയമാവലികളും
മറ്റു ലഘുലേഖകളും അവലംബമാക്കി ഇതിനെ സംബന്ധിച്ച് ആഴത്തിൽ പഠിക്കു കയും, അതിലെ പല
ആശയങ്ങളും ഇസ്ലാമിക ശരീഅത്തിന് വിരുദ്ധമാണെന്നു കണ്ടെത്തി റിപ്പോർട്ട്
സമർപിക്കുകയും ചെയ്തതിനെത്തുടർന്ന് 1974 ഡിസംബർ
പത്തിന് മർഹൂം കെ.കെ. അബൂബക്കർ ഹസ് ത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമസ്ത മുശാവറ
യോഗം ഈ ത്വരീഖത്തുമായി ആരും ബന്ധപ്പെടരുതെന്ന് പൊതുജനങ്ങളോടാഹ്വാനം
ചെയ്യുകയുണ്ടായി.
താഴേക്കോട്
കുഞ്ഞലവി മുസ്ലിയാർ ജാമിഅയിൽ താങ്കളുടെ ഉസ്താദായിരുന്നുവെന്ന് പറഞ്ഞു. എന്നാൽ, സംസ്ഥാന
ജംഇയ്യത്തുൽ ഉലമയുടെ മുൻ പ്രസിഡണ്ട് എന്ന് അദ്ദേഹത്തെ കുറിച്ച് പറഞ്ഞു
കേൾക്കുന്നുണ്ട്. ശരിയാണോ?
= അതെ.
താഴേക്കോട് കുഞ്ഞലവി മുസ്ലിയാർ എന്റെ ഉസ്താദാണ്. മെബദിയായിരുന്നു ജാമിഅയിൽ
അദ്ദേഹത്തിന്റെ സബ്ഖ്. മൂന്നു വർഷമാണ് അദ്ദേഹം ജാമിഅയിൽ സേവനം ചെയ്തത്. അനാരോഗ്യം
കാരണമായിരുന്നു പിരിഞ്ഞത്.
സംസ്ഥാന
ജംഇയ്യത്തുൽ ഉലമയുടെ മുൻ പ്രസിഡണ്ട് എന്ന് നിങ്ങൾ അദ്ദേഹത്തെ കുറിച്ചു പറഞ്ഞത്
ശരിയാണെന്ന് തോന്നുന്നില്ല. അതൊക്കെ ചിലർ വെറുതെ പറഞ്ഞുണ്ടാക്കുന്നതാവാനാണിട.
എന്നാൽ അദ്ദേഹം അഖില കേരള ജംഇയ്യത്തുൽ ഉലമയുടെ ഒരു യോഗത്തിനു പോയിരുന്നുവെന്നത്
ശരിയാണ്. അക്കാരണത്താൽ അഖിലക്കാർ അദ്ദേഹത്തെ അതിന്റെ വൈസ്
പ്രസിഡണ്ടുമാക്കിയിട്ടുണ്ട്. അദ്ദേഹം
ഒതുങ്ങി ജീവിക്കുന്ന പ്രകൃതക്കാരനായിരുന്നു. ആരുടെയൊക്കെയോ നിർബന്ധത്തിനു വഴങ്ങിക്കൊ ണ്ടാണ് അദ്ദേഹം അഖിലയുടെ യോഗത്തിൽ പങ്കെടുത്തതുതന്നെ എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അഖിലയുടെ സജീവ പ്രവർത്തകനായിട്ടൊന്നുമില്ലായെന്നു മാത്രമല്ല, പിന്നീടദ്ദേഹം നമ്മുടെ സമസ്ത യുടെ ആശയക്കാരൻ തന്നെ ആയിട്ടുമുണ്ട്. അഖില പെട്ടെന്ന് നാമാവശേഷമായ പാർട്ടിയാണല്ലോ.
അഖിലയുടെ ഉത്ഭവ പശ്ചാത്തലമെന്തായിരുന്നു?
സമസ്തയുടെ നാൽപതംഗ മുശാവറക്കു പുറത്തുള്ള തലയെടുപ്പുള്ള ചില പണ്ഡിതന്മാർ രൂപീക രിച്ച സംഘടനയായിരുന്നു അഖില കേരള ജംഇയ്യത്തുൽ ഉലമ, സമസ്തയുടെ ചില നയങ്ങളോടുള്ള വിയോജിപ്പായിരുന്നു ഉത്ഭവകാരണം. 1966-ൽ ശൈഖ് ഹസൻ ഹസ്റത്ത് പാപ്പിനിശ്ശേരി, കൈപറ്റ ബീരാൻകുട്ടി മുസ്ലിയാർ, മഞ്ചേരി അബ്ദുറഹ്മാൻ മുസ്ലിയാർ എന്നിവർ ചേർന്നാണ് ഈ സംഘട നക്ക് രൂപം നൽകിയത്. ഖുതുബ പരിഭാഷ കറാഹത്തേയുള്ളു എന്ന വാദം അഖിലക്കാർക്കുണ്ടായിരു ന്നു. കോഴിക്കോട് നടന്ന ഒരു യോഗത്തിൽ വെച്ച് പാണക്കാട് പി.എം.എസ്.എ. പൂക്കോയ തങ്ങൾ “ഇവിടെ മുൻഗാമികൾ പടുത്തുയർത്തിയ സമസ്ത മതി; അഖിലയും വേണ്ടി കൊഖിലയും വേണ്ട” എന്ന് പ്രഖ്യാപിച്ചതോടെ പിരിച്ചുവിടാൻപോലും ആളില്ലാത്തവിധം ആ സംഘടന ഇല്ലാതെയായി. ഏതാണ്ട് 1968-ന്റെ അവസാനത്തോടെയാണ് "അഖില' പൂർണമായുമില്ലാതാവുന്നത്.
പട്ടിക്കാട് ജാമിഅ നൂരിയ്യയെ ലോകത്തോളം വളർത്തുന്നതിൽ അനവരതം പ്രവർത്തിച്ച ശൈഖുനാ ശംസുൽ ഉലമ ഇടക്കുവെച്ച് ജാമിഅയിൽ നിന്നും പിരിഞ്ഞ് നന്തി ജാമിഅ ദാറുസ്സലാമിലേക്കു പോവു കയുണ്ടായി. ശേഷം തന്റെ ജീവിതാന്ത്യം വരെ ശൈഖുന നന്തി ജാമിഅ ദാറുസ്സലാമിൽ വെച്ചാണ് തദ്രീസ് നിർവ്വഹിച്ചത്. ലീഗുമായുള്ള പ്രശ്നം കാരണമായിരുന്നു ശൈഖുനാ ശംസുൽ ഉലമ പട്ടിക്കാട് ജാമിഅ നൂരിയ്യ വിട്ട് നന്തിയിലേക്കു പോയതെന്ന് എ.പി.വിഭാഗം പ്രചരിപ്പിക്കുന്നു. ഉസ്താദേ, ശംസുൽ ഉലമ ജാമിഅയിൽ നിന്നും പിരിയാനുണ്ടായ കാരണമെന്താണ്?
ലീഗുമായുള്ള പ്രശ്നം കാരണമായിരുന്നുവെന്നത് ശരിയല്ല. അത് സത്യവിരുദ്ധവും ദുരാരോപണ വുമാണ്. കള്ളത്തരം പ്രചരിപ്പിക്കുകയെന്നത് എ.പി.വിഭാഗത്തിന്റെ സ്ഥിരമേർപ്പാടുമാണല്ലോ.. കാര്യങ്ങൾ അങ്ങനെ മനസ്സിലാക്കിയാൽ മതി. ശംസുൽ ഉലമ നമ്മുടെയെല്ലാം ഉസ്താദാണ്. എ.പി.യാവട്ടെ അനഭിമതനും. -- ശൈഖുനാ ശംസുൽ ഉലമ ജാമിഅ നൂരിയ്യയുടെ സ്ഥാപക സെക്രട്ടറിയും ജാമിഅയുടെ ഉയർച്ചക്കു വേണ്ടി കഠിനമായി പരിശ്രമിച്ചവരും 1967-1977 കാലഘട്ടത്തിലെ സ്ഥാപനത്തിന്റെ പ്രിൻസിപ്പാളുമെല്ലാ മാണ്. തുടക്കക്കാരിലൊരാളായി ശൈഖുനാ ശംസുൽ ഉലമ ഇല്ലായിരുന്നുവെങ്കിൽ ജാമിഅ എന്നു നമ്മൾ ഐക്യകണ്ഠന പറയുന്ന പട്ടിക്കാട് ജാമിഅ നൂരിയ്യ ഇന്നുകാണുന്ന പുരോഗതിയിലാവില്ലാ യെന്നതൊരു സത്യമാണ്. ഈ സത്യത്തെ മറച്ചുവെക്കാനുള്ള എ.പി. വിഭാഗത്തിന്റെ കൊണ്ടുപിടിച്ച ശ്രമങ്ങളിലൊന്നായി വേണം നിങ്ങൾ പറഞ്ഞ എ.പി. പ്രചരിപ്പിക്കുന്ന സംഗതിയെ കാണാൻ. ശംസുൽ ഉലമ, കണ്ണിയത്ത് ഉസ്താദ്, കോട്ടുമല ഉസ്താദ്, കെ.സി. ജമാലുദ്ദീൻ മുസ്ലിയാർ തുടങ്ങിയവർ ഒരുമിച്ച 1970-71 കാലഘട്ടം ജാമിഅ നൂരിയ്യയെ സംബന്ധിച്ചേടത്തോളം അതിന്റെ സുവർണ കാലഘട്ടമായി രുന്നു. എന്നാൽ ശൈഖുനാ ശംസുൽ ഉലമ പ്രിൻസിപ്പാളായിരുന്ന 1979-1996 (17 വർഷം) കാലഘട്ടമാണ് നന്തി ജാമിഅ ദാറുസ്സലാമിന്റെ സുവർണകാലഘട്ടം. - മാനസികമായ ചില അസ്വസ്ഥതകൾ കാരണമാണ് 1977-ൽ ശൈഖുനാ ശംസുൽ ഉലമ ജാമിഅ നൂരി യ്യയിൽ നിന്നും പിരിഞ്ഞത്. ശേഷം ഒരു വർഷം പള്ളിദർസിനു നേതൃത്വം നൽകി. 1979-ൽ നന്തി - ജാമിഅ ദാറുസ്സലാമിന്റെ പ്രിൻസിപ്പാളായി ചാർജേറ്റു. ഈ സ്ഥാനത്ത് മരണം വരെ തുടർന്നു. ജാമിഅ നൂരിയ്യയിൽ നിന്നും ശൈഖുന പിരിഞ്ഞ സാഹചര്യം പൂർണമായി വിശദീകരിക്കാൻ എനിക്ക് പ്രയാസ മുണ്ട്. എങ്കിലും നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരമെന്നോണം കുറച്ചു പറയാം. തന്റെ സൗകര്യത്തിന നുസരിച്ചായിരുന്നു ശംസുൽ ഉലമ ജാമിഅ നൂരിയ്യയിൽ ക്ലാസെടുക്കാനായി എത്താറുള്ളത്. സമസ്ത ജനറൽ സെക്രട്ടറി കൂടിയായിരുന്ന അദ്ദേഹത്തിന് ദിനേന നൂറുകൂട്ടം ആവശ്യങ്ങളും പരിപാടികളുമുണ്ടാ കുമായിരുന്നു. അതിനിടയിൽ തന്റെ സൗകര്യം പോലെ ജാമിഅയിലേക്കും "സബഖി'നായി എത്തും. എന്നാൽ, ഇത് കോളേജ് കമ്മിറ്റിയിൽപെട്ട ചിലർക്ക് അത്ര ഇഷ്ടപ്പെട്ടില്ല. ഇതാണ് വിഷയമായത്. ഇക്കാര്യത്തെ സംബന്ധിച്ച് ആരോ അദ്ദേഹത്തോട് തിരക്കി എന്നാണെന്റെ അറിവ്. ഇതാണ് അദ്ദേഹം ജാമിഅ നൂരിയ്യയിൽ നിന്നും പിരിയുന്നതിൽ കലാശിച്ചത്. പക്ഷേ, ഇവിടെ ഒരു കാര്യം മനസ്സിലാക്കേ ണ്ടതുണ്ട്. ശംസുൽ ഉലമയുടെ പിരിയൽ ഒരു നിലക്കും ജാമിഅക്ക് ദോഷം വരുത്തിയിട്ടില്ല. ജാമിഅക്ക് ദോഷകരമാവും വിധമായിരുന്നില്ല ശൈഖുനാ ശംസുൽ ഉലമ പിരിഞ്ഞത് എന്നു ചുരുക്കം. സാധാരണ ഗതിയിൽ ഒരു മദർരിസ് ഒരു നാട്ടിൽ നിന്നോ ജാമിഅകളിൽ നിന്നോ അറബിക് കോളേജുകളിൽ നിന്നോ
ഒഴിവാകുമ്പോൾ, കൂടെയുള്ള അല്ലെങ്കിൽ അദ്ദേഹം ഓതിക്കൊടുക്കുന്ന വിദ്യാർത്ഥികൾ മുഴുവൻ അദ്ദേഹത്തിന്റെ കൂടെ പോവാറാണല്ലോ പതിവ്. എന്നാൽ ശംസുൽ ഉലമ ഒരൊറ്റ കുട്ടിയെയും കൂടെ കൂട്ടാതെയായിരുന്നു ജാമിഅയിൽ നിന്ന് പിരിഞ്ഞതും ശേഷം 1979-ൽ നന്തി ജാമിഅ ദാറുസ്സലാമിന്റെ പ്രിൻസി പ്പാളായി ചാർജെറ്റതും. ജാമിഅ നൂരിയ്യയിൽ നിന്നും പിരിയാൻ നേരത്ത് അദ്ദേഹം തന്റെ ശിഷ്യന്മാരായ മുതഅല്ലിമീങ്ങളോട് ഇങ്ങനെ പറയുകയുണ്ടായി: “ഞാൻ പോകുന്നു. നിങ്ങളാരും എന്റെ കൂടെ വരരുത്. നിങ്ങൾ ഇവിടത്തന്നെ നിർക്കണം.” ഇത് അദ്ദേഹത്തിന്റെ ദീർഘവീക്ഷണമാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ജാമിഅ നൂരിയ്യക്ക് ദോഷം വരുത്തുന്ന യാതൊന്നും എന്നിൽ നിന്നുണ്ടാവരുത് എന്ന - നിർബന്ധ ബുദ്ധിയായിരിക്കണം അദ്ദേഹത്തെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചതിനു പിന്നിൽ.
നാൽപത്തി അഞ്ച് വർഷം ദർസ് നടത്തിയ താങ്കൾ തദ് രീസ് തുടങ്ങുന്നത് എവിടെ നിന്നാണ്?
തദ്രീസിന്റെ കാര്യം പറയുമ്പോൾ ഇദംപ്രഥമമായി ഒരു കാര്യം സൂചിപ്പിക്കേണ്ടതുണ്ട്. പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ നിന്നും ഫാരിഗ് (പഠനം കഴിഞ്ഞിറങ്ങുന്നവർ) ആയി പോകുന്നവർ അവസാ നം എല്ലാ ഉസ്താദുമാരെയും കണ്ട് അവരുടെ പൊരുത്തം വാങ്ങുകയും ഉപദേശ നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്യുന്ന ഒരു പതിവുണ്ട്. അത് ഏതാണ്ട് എല്ലാ ജാമിഅ കുട്ടികളിലുമുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പഠനം പൂർത്തിയാക്കി ജാമിഅ നൂരിയ്യയിൽ നിന്ന് പിരിയാനൊരുങ്ങിയ ഞാൻ അങ്ങനെ പ്രിൻസിപ്പാളായ ശൈഖുനാ ശംസുൽ ഉലമയെ കാണാൻ ചെന്നു. അദ്ദേഹത്തിന്റെ മുറിയിൽ കയറി പതുങ്ങിയ സ്വരത്തിൽ സലാം പറഞ്ഞു: സലാം മടക്കിയ ശേഷം താ കുട്ടീ അന്റെ വർത്താനം എന്നു ചോദിച്ചു. യാത്ര പറയാൻ വന്നതാണെന്ന് മറുപടി പറഞ്ഞു. അപ്പോൾ എന്നോട് പ റഞ്ഞത് ഇങ്ങനെ യായിരുന്നു. സ്വാദി മൊയ്ല്യാരെ ഇനി വെറും വയളുമായിട്ട് നടക്കണ്ടട്ടോ നീ എളുപ്പം നല്ല ദർസുണ്ടാക്കാൻ നോക്കി... വഅളു ആയിറ്റ് നടന്നാ ശരിയാവൂലാട്ടോ.. അതു വേണം. അന്റൊപ്പം
ദർസും വേണം. ദർസിനായിരിക്കണം മുൻതൂക്കം കൊടുക്കേണ്ടത്. കിതാബ് ഓതിക്കൊടുക്കുന്നതിന്റെ സുഖം മറ്റൊന്നിനും ഇല്ലട്ടോ... കുട്ടീ... ഇതുകേട്ട് ഞാൻ തിരിച്ചു
പറഞ്ഞു: എനിക്ക് അതിനൊന്നും വൈക്കുല ശൈഖുനാ.. അപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണം
ഇപ്രകാരമായിരുന്നു. : മുസ്ലിയാരേ, അപകർഷതയൊക്കെ
മാറ്റിവെച്ച് തദ്രീസ് ചെയ്യാൻ നോക്കിക്കോളീ... മറ്റൊരു ഏർപ്പാടി
നെക്കുറിച്ച് ആലോചിക്കുകയേ വേണ്ട, നിങ്ങള് മുദരിസ് ആവേണ്ട ആളാണ് മുദരിസ് തന്നെ ആവുകയും വേണം. ഇതും പറഞ്ഞ് ശൈഖുന എനിക്ക് വേണ്ടി ദുആ ചെയ്യുകയുണ്ടായി.
ഞാൻ തദ്രീസ് ചെയ്യാൻ ആരംഭിച്ചത് പാലക്കാട് ജന്നത്തുൽ ഉലൂം അറബിക് കോളേജിൽ വെച്ചായിരുന്നു. 1968 ൽ ഫൈസിയായ ഉടനെ തന്നെയാണ് അങ്ങോട്ട് ചെന്നത്.
ഇ.കെ ഹസ്സൻ മുസ്ലിയാർ ജാമിഅയിൽ വന്നന്വേഷിച്ചത് പ്രകാരം ശംസുൽ ഉലമ അങ്ങോട്ട്പറഞ്ഞയച്ചതാണ്. ഞാൻ ചെന് ല്ലുമ്പോൾ അത് തുടങ്ങിയിട്ട് ആറു മാസമേആയിട്ടുള്ളൂ. ഇ.കെ
ഹസൻ മുസ്ലിയാർ തന്നെയാണ് തു ടക്കക്കാരൻ. നീണ്ട പതിമൂന്ന് വർഷം ഞാൻ അവിടെ സേവനം
ചെയ്തു. ശേഷം മണ്ണാർക്കാട് ദാറു ന്നജാത്ത് അറബിക് കോളേജിന്റെ പ്രിൻസിപ്പാളായി. 10 വർഷവും, കൊളപ്പറമ്പ്
മുദരിസായി ഒരു വർഷവും പട്ടാമ്പി വലിയ ജുമുഅത്ത് പള്ളിയിൽ ഖത്വീബും മുദരിസുമായി 15 വർഷവും
പെരുമ്പടപ്പ് പുത്തൻപള്ളി അശറഫിയ്യ അറബിക് കോളേജിന്റെ പ്രിൻസിപ്പാളായി ആറ് വർഷവും
ദർസ് നടത്തി. പെരുമ്പടപ്പ് പുത്തൻപള്ളി അശറഫിയ്യയിലുണ്ടായിരുന്നപ്പോൾ അവിടത്തെ
മഹല്ല് ഖത്വീബ് കൂടിയായിരുന്നു. ചീഫ് ഇമാം എന്നാണ് തെക്കൻ ഭാഗങ്ങളിൽ പറയാറ്. ആറ്
വർഷത്തെ അശറഫിയ്യയിലെ പ്രിൻസിപ്പൾ സ്ഥാനത്തോടൊപ്പം അവിടത്തെ ഖത്വീബ് എന്ന
ഡ്യൂട്ടിയും നിർഹിച്ചു. പെരുമ്പടപ്പ് പു ത്തൻ പള്ളി അശ്ശറഫിയ്യയിലായിരുന്നു എന്റെ
അവസാനത്തെ ദർസ്. അതിന് ശേഷം എവിടെയും ദർസ് നടത്തിയിട്ടില്ല. മൊത്തം 45 വർഷത്തെ
തദ്രീസ് (കിതാബോതിക്കൊടുക്കൽ) അനാരോഗ്യം കാരണം ഇപ്പോൾ തദ്രീസ് ചെയ്യുന്നില്ല. 2011 ലാണ്
തദ്രീസ് നിറുത്തിയത്. പെരുമ്പടപ്പ് പുത്തൻ പള്ളി അശറഫിയ്യയിൽ ജോലി ചെയ്യുന്നതിനിടെ
അസുഖം മൂർച്ഛിച്ചതു കാരണം കുറച്ചവധി എടുത്തിരുന്നു. അപ്പോഴും അതിന്റെ കമ്മിറ്റി -
സേവനം ചെയ്യാതെ തന്നെ- ഒരു വർഷത്തെ ശമ്പളം തന്നിരുന്നു. ഞാൻ തിരിച്ചു വരുമെന്ന
പ്രതീക്ഷയായിരുന്നു അവർക്ക്. എന്നാൽ എനിക്ക് തിരിച്ചു പോകാൻ സാധിച്ചില്ല.
സോക്കോട് (അസുഖം) ഏറിയതിനാൽ. ശരിക്ക് നടക്കാൻ കഴിയാത്ത അവസ്ഥ വന്നു. അങ്ങനെ
എനിക്ക് വരാൻ കഴിയില്ല. രോഗാതുരാവസ്ഥയിൽ വരികയെന്നത് വിഷമകരവുമാണ്. അതിനാൽ നിങ്ങൾ
വേറെ ഒരാളെ നോക്കിക്കോളീ അതാവും നിങ്ങൾക്ക് വൈറ് എന്ന് ഞാനവരെ (പുത്തൻ പള്ളി
അശറഫി കമ്മിറ്റിയെ) വിളിച്ചു പറഞ്ഞു: അങ്ങനായാണ് അഷ്റഫിയ്യയിൽ നിന്നും പിരിയുന്ന
ത്. പക്ഷേ ഞാനുമായിട്ട് അവർ ഇപ്പോഴും ബന്ധപ്പെടാറുണ്ട്. പുത്തൻപള്ളി നേർച്ചക്ക്
എന്നെ ക്ഷണിക്കാറുണ്ട്. ഞാനും അവരും തമ്മിൽ പ്രശ്നങ്ങളൊന്നുമില്ല. ഞാൻ
സുഖമില്ലാത്തതിനാൽ ഇനി തദ്രീസ് നിറുത്തിവെക്കാം എന്ന് വിചാരിച്ച് അവിടുന്ന് (അശ്ശറഫിയയിൽ നിന്ന്) പോന്നു എന്ന് മാത്രം. ചു രുക്കി പറയട്ടെ, ഞാൻ ജാമിഅ നൂരിയ്യയിൽ നിന്നും പിരിയാൻ നേരത്ത് ശൈഖുന ശംസുൽ ഉലമ എന്നോട്
പറഞ്ഞ വാക്കിനെ അന്വർത്ഥമാക്കുന്ന വിധം ആഫിയത്തുള്ള കാലത്ത് എനിക്ക് മുദരിസായി
തദ്രീസി(കിതാബോതിക്കൊടുക്കാൻ)ന്റെ മേഖലയിലേർപ്പെടാൻ കഴിഞ്ഞു. അൽഹംദുലില്ലാഹ്. അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹവും ശൈഖുനാ ശംസുൽ ഉലമയുടെ പൊരുത്തവുമാണിതെന്ന് മനസ്സിലാകുന്നു. കിതാബോതിക്കൊടുക്കുമ്പോൾ കിട്ടുന്ന സുഖം മറ്റൊന്നിനുമില്ലല്ലോ
ഇപ്പോൾ വിശ്രമ ജിവിതമാണ്. പഴയ ആഫിയത്തില്ല. എങ്ങോട്ടും അധികം യാത്ര ചെയ്യാനോ പോകാറോ
ഇല്ല. സമസ്തയുടെ കേന്ദ്ര മുശാവറ യോഗത്തിന് പോകും. വിദ്യാഭ്യാസ ബോർഡിന്റെയും
ജംഇയ്യത്തുൽ മുഅല്ലിമീന്റെയും എക്സിക്യൂട്ടീവ് മീറ്റിങ്ങുകൾക്ക് പോകും. ഒഴിച്ചു
കൂടാൻ പറ്റാത്ത പോഷക ഘടകങ്ങളുടെയോ മറ്റോ പരിപാടിക്കും. ഞാൻ ഖാളിയായ മഹല്ലുകളിലെ
അത്യാവശ്യമായ പരിപാടികളിലും സം ബന്ധിക്കുമെന്നതൊഴിച്ചാൽ പിന്നെവിടെയും പോവാറില്ല.
വയസ്സായില്ലേ പഴയതുപോലെ തടികൊണ്ട് വയ്യ.
താങ്കളുടെ
സംസാരങ്ങളിൽ ശൈഖുന ശംസുൽ ഉലമയുടെ ദർശനങ്ങൾ നിറഞ്ഞു നിൽക്കുന്നു. വ്യക്തിബന്ധം
എങ്ങനെയായിരുന്നു.?
ശംസുൽ ഉലമയുടെ വഫാത്ത് വരെ വളരെ അടുത്ത
ബന്ധത്തിലായിരുന്നു. ജാമിഅ നൂരിയ്യയിൽ വെച്ചാണ് ആ ബന്ധം തുടങ്ങുന്നത്. ഞാൻ നന്നായി
വഅ്ള് പറയാറുണ്ടായിരുന്നു. ജാമിഅയ്യയിലായിരുന്നപ്പോൾ ശംസുൽ ഉലമക്ക് പങ്കെടുക്കാൻ
കഴിയാത്ത വഅ്ളുകൾക്ക് അദ്ദേഹം എന്നെയോ വില്ല്യാപ്പള്ളിയേയോ (വില്ല്യാപ്പള്ളി
ഇബ്രാഹീം മുസ്ലിയാർ ഇപ്പോൾ കേന്ദ്ര മുശാവറ അംഗമാണ്) ആയിരു ന്നു ഏൽപിക്കാറ്.
ഞങ്ങളിൽ ഏതെങ്കിലുമൊരാളെ പറഞ്ഞയക്കും. നന്നായി വഅള് പറയാൻ പറ്റുന്ന ധാരാളം വിദ്യാർത്ഥികൾ
അന്ന് ജാമിഅയിലുണ്ടായിരുന്നു. എങ്കിലും ശംസുൽ ഉലമക്ക് വഅളിന് പകരം പറഞ്ഞയക്കാൻ
ഇഷ്ടപ്പെട്ടവർ ഞാനും വില്യാപ്പള്ളിയും മാത്രം. സി. കെ. എം. എന്നു പറഞ്ഞാൽ തന്നെ
അദ്ദേഹത്തിനു മനസ്സിലാകുമായിരുന്നു. എന്നെ സംബന്ധിച്ച ഒരു പരിചയപ്പെടുത്തൽ
വേണ്ടിയിരുന്നില്ല. ഫോണിലോ മറ്റോ ആണെങ്കിലാണ് ഇപ്പറഞ്ഞത്. ഇനി മുഖദാവിൽ തന്നെ കാണു
കയാണെങ്കിൽ "എന്താ സി.കെ.എമ്മേ, അന്റെ
വർത്താനം' എന്ന് ഇങ്ങോട്ട് ചോദിക്കും.
ഖൽബിലും പ്രവർത്തിയിലും ഒരുപോലെ തഖ്വ പതിഞ്ഞ ആ വലിയ മനുഷ്യന്റെ അത്യദ്ധ്വാന മാണ് എന്നെ ഈ നിലയിലെത്തിച്ചത്. ജാമിഅയിലെ അദ്ദേഹത്തിന്റെ ക്ലാസുകൾ പ്രത്യേക ശൈലി യിലും രൂപത്തിലുമായിരുന്നു. മഹാന്മാരുണ്ടാക്കിയ സമസ്തയെ നെഞ്ചേറ്റണമെന്ന് ക്ലാസിൽവെച്ച് അദ്ദേഹം പറയാറുണ്ടായിരുന്നു. വിദ്യാർത്ഥികൾക്കൊക്കെ ഭയമാണ്. ഗാംഭീര്യമുള്ള ആ മുഖം കാണു മ്പോൾ ഏതൊരാളും പേടിക്കുക സ്വാഭാവികം മാത്രം. ശൈഖുന ജാമിഅയിൽ ക്ലാസിനായി എത്തി യിട്ടുണ്ടെന്ന വിവരം ലഭിച്ചാൽ പിന്നെ കുട്ടികളാരും ക്ലാസിലല്ലാതെ പുറത്തുണ്ടാവില്ല. വലിയ മൂപ്പർ എന്നാണ് കുട്ടികൾ അദ്ദേഹത്തെകുറിച്ച് പറയാറ്.
വഅ്ളിന് പോവാറുണ്ടായിരുന്നുവെന്ന് പറഞ്ഞല്ലോ ഉസ്താദേ, അക്കാലത്തെ വഅ്ളിന്റെ സദസ്സു കൾ എങ്ങനെയുള്ളതായിരുന്നു?
അതെ, ഞാൻ
വഅ്ളിന് പോവാറുണ്ടായിരുന്നു. ഇരുപത് ദിവസമൊക്കെ തുടർച്ചയായി വഅ്ള് പറഞ്ഞിട്ടുണ്ട്.
ജാമിഅ നൂരിയ്യയിൽ പഠിക്കുമ്പോൾതന്നെ വഅ്ള് തുടങ്ങിയിരുന്നു. ശംസുൽ ഉലമക്ക് പകരം
പലേടങ്ങളിലും വഅ്ളിന് പോയിട്ടുണ്ട്. ഫൈസിയായ ശേഷമുള്ള ആദ്യത്തെ പത്തുവർഷ മാണ്
എന്റെ പ്രഭാഷണ ജീവിതത്തിലെ സുവർണ കാലഘട്ടം. ആ കാലഘട്ടത്തിൽ ഏതാണ്ട് എല്ലായിടത്തും
വഅ്ളിന് പോയിട്ടുണ്ട്. ഇ.കെ. ഹസൻ മുസ്ലിയാർ, എം.എം.
മുഹ്യിദ്ദീൻ മുസ്ലിയാർ ആലുവ, വാണിയമ്പളം അബ്ദുറഹ്മാൻ മുസ്ലിയാർ
തുടങ്ങിയവരും അക്കാലത്തെ മികച്ച വാളുമാരായിരുന്നു. പാതിരാ വഅളുകളാണ് അന്ന്
അധികവും. ചിലപ്പോഴത് സുബ്ഹ് വരെ നീളും. തദ്രീസിന് മുടക്കം വരാത്ത രീതിയിലായിരുന്നു
വഅ്ളിന് പോയിരുന്നത്. കർമശാസ്ത്ര മസ്തലകളാണ് അന്നത്തെ വഅ്ളുകളിൽ പ്രധാനമായും
ചർച്ചാവിഷയമാകാറ്. ഇന്നത്തെപ്പോലെ പാട്ടും കൂത്തുമായിട്ടുള്ള ആനന്ദോൽസവങ്ങളായിരുന്നില്ല അന്നത്തെ വഅ്ളിന്റെ സദസ്സുകൾ. സാധാരണക്കാരുടെ മതപഠന വേദി
യായിരുന്നു അത്. ഓത്തുപള്ളിയിലെ പഠനം കഴിഞ്ഞാൽ ദീനീ വിദ്യാഭ്യാസം കൂടുതൽ നേടണമെന്നാഗ്രഹിക്കുന്നവർക്ക് രണ്ട് വഴികളായിരുന്നു അക്കാലത്തുണ്ടായിരുന്നത്. ഒന്നുകിൽ
പള്ളിദർസിൽ ഓതാൻ പോകണം. അല്ലെങ്കിൽ വഅള് കേൾക്കാൻ പോകണം. നിസ്കാരം, നോമ്പ്, സകാത്ത്, ഹജ്ജ്
തുടങ്ങിയ അനുഷ്ഠാന മുറകളുമായി ബന്ധപ്പെട്ട മസ്തലകളായിരുന്നു അന്നത്തെ വഅളുകളിൽ
പ്രധാ നമായി പ്രതിപാദിക്കപ്പെട്ടിരുന്നത്.
നമുക്ക് ചരിത്രത്തിലേക്കു വരാമെന്ന് തോന്നുന്നു. താങ്കൾ സമസ്തയിൽ സജീവമാകാനുണ്ടായ സാഹചര്യം?
സമസ്തയെ
പറ്റി ചെറുപ്പത്തിലേ കേട്ടിട്ടുണ്ട്. സമസ്ത നല്ല സംഘടനയാണെന്ന് ഉമ്മ പറഞ്ഞുത
ന്നിട്ടുണ്ട്. സംഘടനാരംഗത്ത് സജീവമാകുന്നത് സി.എഛ്. ഹൈദ്രോസ് മുസ്ലിയാർ, എം.എം.
ബശീർ മുസ്ലിയാർ, ഇ.കെ. ഹസൻ മുസ്ലിയാർ, ആനക്കര സി.കുഞ്ഞിമുഹമ്മദ്
മുസ്ലിയാർ (മർഹൂം ആനക്കര കോയക്കുട്ടി മുസ്ലിയാരുടെ സഹോദരൻ) എന്നിവരുടെ
പ്രേരണമൂലമാണ് സംഘാടനത്തിന്റെ തുടക്കം ജാമിഅ നൂരിയ്യയിൽ നിന്നായിരുന്നു. ജാമിഅ
വിദ്യാർത്ഥികളുടെ കൂട്ടായ്മയായ നൂറുൽ ഉലമ സ്റ്റുഡന്റ്സ് അസോസിയേഷന്റെ കമ്മിറ്റി
മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടു. അത് എന്നിൽ പ്രവർത്തിക്കാനുള്ള ഊർജം സന്നിവേശിപ്പിച്ചു.
മറ്റൊരുതരത്തിൽ പറഞ്ഞാൽ സംഘാടകനാക്കി മാറ്റി. പള്ളി ദർസിൽ ഓതുമ്പോൾ
വിദ്യാർത്ഥിസമാജത്തിന്റെ സെക്രട്ടറിയും മറ്റുമൊക്കെ ആയിട്ടുണ്ടെങ്കിലും അതൊക്കെ
അനൗദ്യോഗിക സംഘാടനം മാത്രമായിരുന്നു. ജാമിഅയിൽ നിന്നാണ് സംഘാടനത്തിന്റെ
രീതിശാസ്ത്രം ചെറിയ അളവിൽ മനസ്സിലാക്കാനായത്. ഫൈസിയായ ഉടനെ പാലക്കാട് റെയ്ഞ്ച്
ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. കർമമണ്ഡലം
പാലക്കാടായിരുന്നു. പാലക്കാട് ജില്ല കേന്ദ്രീകരിച്ചായിരുന്നു എന്റെ
പ്രവർത്തനങ്ങളധികവും. പിന്നീട് സംസ്ഥാന തലത്തിലേക്കവ വ്യാപിച്ചു. ഇ.കെ. ഹസൻ
മുസ്ലിയാരും ആനക്കര സി.കോയക്കുട്ടി മുസ്ലിയാരും ഈയുള്ളവനും ചേർന്നാണ് പാലക്കാട്
എസ്.വൈ.എസ്. (സുന്നി ജുവജനസംഘം) ഉണ്ടാക്കിയത്. ഞാൻ എസ്.വൈ.എസിന്റെ പാലക്കാട്
ജില്ലാ പ്രസിഡണ്ടും സെക്രട്ടറിയുമായിട്ടുണ്ട്. എസ്.എം.എഫ്. (സുന്നി മഹല്ല്
ഫെഡറേഷൻ) ജില്ലാ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ സമസ്ത
പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറിയാണ്. 1976-ലാണ്
എന്നെ സമസ്ത കേന്ദ്ര മുശാവറയിലേക്കെടു ത്തത്. കണ്ണിയത്ത് ഉസ്താദായിരുന്നു അപ്പോൾ
സമസ്ത പ്രസിഡണ്ട്. ശംസുൽ ഉലമ ജനറൽ സെക്രട്ടറിയും. വിദ്യാഭ്യാസ ബോർഡ് മെമ്പറായത് 1979-ലാണെന്ന്
തോന്നുന്നു. സമസ്ത കേരള ജംഇയ്യ ത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിലിന്റെ
പ്രസിഡണ്ടാവുന്നത് 2005ലാണ്. 1970-ലാണ്
ഇ.കെ. ഹസൻ മുസ്ലിയാരെ സമസ്ത മുശാവറയിലേക്കെടുക്കുന്നത്. 1976-ൽ
രൂപംകൊണ്ട് സുന്നി മഹല്ല് ഫെഡറേഷന്റെ സംസ്ഥാന കമ്മിറ്റിയിൽ എൺപതുകൾക്ക് ശേഷമാണ്
ഞാൻ അംഗമാവുന്നത്. പട്ടിക്കാട് ജാമിഅ നൂരിയ്യ, നന്തി
ജാമിഅ ദാറുസ്സലാം, ചെമ്മാട് ദാറുൽഹുദാ എന്നിവയുടെ ഭരണസമിതി അംഗം, മുഅല്ലിം ക്ഷേമനിധി സംസ്ഥാന ചെയർമാൻ, പൊട്ടച്ചിറ അൻവരിയ്യ അറബിക് കോളേജ് ജനറൽ സെക്രട്ടറി, പട്ടിക്കാട് എം.ഇ.എ. എഞ്ചിനീയറിങ് കോളേജ് വർകിങ് കമ്മിറ്റി മെമ്പർ, പാലക്കാട് ജന്നത്തുൽ ഉലൂം അറബിക് കോളേജ് വൈസ് പ്രസിഡണ്ട്, മണ്ണാർകാട് ദാറുന്നജാത്ത് അറബിക് കോളേജ് ഉപാധ്യക്ഷൻ എന്നീ നിലകളിലും ഞാൻ ഇപ്പോൾ പ്രവർത്തിച്ചുവരുന്നു. പാലക്കാട് ജില്ല യിലെ ഇരുപതോളം മഹല്ലുകളുടെ ഖാളി കൂടിയാണ്. എസ്.കെ.ജെ.എം.സി.സി. പ്രസിദ്ധീകരണങ്ങ ളായ അൽ മുഅല്ലിം മാസിക, സന്തുഷ്ട കുടുംബം മാസിക, കുരുന്നുകൾ മാസിക തുടങ്ങിയവയുടെ പ്രിന്റർ ആന്റ് പബ്ലിഷറാണ്.
പാലക്കാട്ട്
സമസ്ത വളർന്നതിൽ താങ്കളുടെ ചെറുതല്ലാത്ത ത്യാഗവും പങ്കുമുണ്ടെന്ന് മനസ്സിലായി.
ഉസ്താദേ, സമസ്ത പാലക്കാട് ജില്ലാ ഘടകത്തെ കുറിച്ച് അൽപം
1971-ലാണ് സമസ്ത പാലക്കാട് ജില്ലാ ഘടകം രൂപീകരിച്ചത്. 1970-ലാണ്
സമസ്തയുടെ ജില്ലാ -താലൂക്ക് കമ്മിറ്റികൾ രൂപീകരിക്കാനുള്ള തീരുമാനം സമസ്ത കേന്ദ്ര
മുശാവറ കൈകൊള്ളുന്നത്. -- 1971-ൽ തന്നെ പാലക്കാട് ജില്ലാ ഘടകത്തിന് കേന്ദ്ര
മുശാവറയുടെ അംഗീകാരം ലഭിക്കുകയുണ്ടാ യി. വല്ലപ്പുഴ എൻ.കെ. അബ്ദുല്ല മുസ്ലിയാരെയാണ്
ഞങ്ങൾ സമസ്ത പാലക്കാട് ജില്ലാ കമ്മിറ്റിയുടെ സ്ഥാപക പ്രസിഡണ്ടായി തെരഞ്ഞെടുത്തത്.
പ്രഥമ ട്രഷറർ ഇ.കെ. ഹസൻ മുസ്ലിയാരായിരുന്നു. ജനറൽ സെക്രട്ടറി ഈ വിനീതനും. ഈ
പദവിയിൽ ഞാൻ ഇപ്പോഴും തുടരുന്നു. ജില്ലാ സെക്രട്ടറി സ്ഥാനത്ത് ഞാൻ 42 വർഷം
പൂർത്തിയാക്കിക്കഴിഞ്ഞു. ഇ.കെ. ഹസൻ മുസ്ലിയാരുടെ നിർദേശം മാനിച്ചായിരുന്നു
പ്രസ്തുത പദവി ഏറ്റെടുത്തത്. അൽഹംദുലില്ലാഹ്.. സെക്രട്ടറി പദവിയിൽ ഇത്
നാൽപത്തിമൂന്നാമത്തെ വർഷമാണ്. സ്ഥാപക പ്രസിഡണ്ടായ വല്ലപ്പുഴ എൻ.കെ. അബ്ദുല്ല
മുസ്ലിയാർ, പ്രഗത്ഭനായ മുദർരിസായിരുന്നു. പാലക്കാട്ടെ വിവിധ സ്ഥലങ്ങളിൽ
അദ്ദേഹം ദർസ് നടത്തിയിട്ടുണ്ട്. വല്ലപ്പുഴ ഉസ്താദ് വഫാത്തായപ്പോൾ ഇ.കെ. ഹസൻ
മുസ്ലിയാർ ജില്ലാ പ്രസിഡണ്ടായി. - തൊള്ളായിരത്തി എൺപതുകളുടെ അവസാനത്തിൽ സമസ്ത
പാലക്കാട് ജില്ലാ ഘടകത്തിന് വലിയ പ്രയാസങ്ങൾ നേരിടേണ്ടിവന്നത് ഈയുള്ളവൻ ഓർക്കുന്നു.
സമസ്തയിൽ പ്രശ്നങ്ങളുണ്ടാക്കിയ വിഘടിതർ പാലക്കാട്ടെ നമ്മുടെ മദ്റസകൾ
പിടിച്ചെടുക്കാൻ ഒരു കൈ ശ്രമിക്കുകയുണ്ടായി. എന്നാൽ, ഞങ്ങൾ
മഹല്ലുതോറും കയറിയിറങ്ങി സമസ്തയുടെ സന്ദേശം സാധാരണക്കാരിലെത്തിച്ചു. സമസ്തയാണ്
സത്യപാത എന്ന് മനസ്സിലാക്കിയ മഹല്ല് ജമാഅത്തുകളെല്ലാം തത്ഫലമായി സമസ്തയിൽ അടിയുറച്ചുനിന്നു. വലിയ ചലനങ്ങളൊന്നും ജില്ലയിലുണ്ടാക്കാനാവാതെ വിഘടിതപക്ഷം (എ. പി.വിഭാഗം) ഇളിഭ്യരായി. ജില്ലയിൽ വസിക്കുന്ന 90 ശതമാനം മുസ്ലിംകളും സമസ്തക്കാരാണ്. അത് അന്നും ഇന്നും അങ്ങനെത്തന്നെ.
ഇ.കെ. ഹസൻ
മുസ്ലിയാരെകുറിച്ചുള്ള ഓർമകൾ?
ശൈഖുനാ
ശംസുൽ ഉലമയുടെ സഹോദരനായ ഇ.കെ. ഹസൻ മുസ്ലിയാർ ഒരു നിഷ്കളങ്കനായ
പണ്ഡിതനായിരുന്നു. പ്രതിഫലേഛ കൂടാതെ സുന്നത്ത് ജമാഅത്തിന്റെ ശത്രുക്കളായ ബിദഇക
ളോട് (മുജാഹിദ്-ജമാഅത്താതി വിഭാഗങ്ങൾ) അദ്ദേഹം നടത്തിയ പോരാട്ടങ്ങളും, ആദർശ
സംവാദങ്ങളും ഖണ്ഡന പ്രസംഗങ്ങളും എക്കാലവും സ്മരണീയമാണ്. ബസ്സിൽ മാത്രം യാത്ര
ചെയ്ത് സമസ്തയുടെ സന്ദേശം കേരളമൊട്ടുക്കും വിളംബരം ചെയ്ത അദ്ദേഹത്തിന്റെ സേവനങ്ങൾ
തീർത്തും നിസ്തുലവും ആത്മാർത്ഥവും ത്യാഗോജ്ജ്വലവുമായിരുന്നു. പാലക്കാട് സമസ്ത
വളർത്താൻ അദ്ദേഹം കഠിനപ്രയത്നം നടത്തി. സമസ്ത പാലക്കാട് ജില്ലാ ഘടകത്തിന്റെ സ്ഥാപക
ട്രഷററാണദ്ദേഹം, പിന്നീട് കുറേകാലം സമസ്ത പാലക്കാട് ജില്ലാ മുശാവറയുടെ
പ്രസിഡണ്ടായി പ്രവർത്തിച്ചു. വളരെ ചെറിയ പ്രായത്തിൽതന്നെ സമസ്തയുടെ കേന്ദ്ര
മുശാവറാംഗമായും തെരഞ്ഞെടുക്കപ്പെട്ടു.
തൊള്ളായിരത്തി
എഴുപതുകളുടെ അവസാനത്തിൽ (1978-1981) എം.ഡി.പി. എന്നൊരു രാഷ്ട്രീയ പാർട്ടി
ഇവിടെയുണ്ടായിരുന്നില്ലേ. സമസ്ത മുശാവറയുടെ ആശിർവാദത്തോടെ രംഗപ്രവേശം ചെയ്ത
പാർട്ടിയായിരുന്നോ അത്. വിശദീകരിക്കാമോ?
തൊള്ളായിരത്തി
എഴുപതുകളുടെ തുടക്കത്തിൽതന്നെ കാന്തപുരം അബൂബക്കർ മുസ്ലിയാർ സുന്നി യുവജനസംഘത്തെ
(എസ്.വൈ.എസ്.) ഒരു രാഷ്ട്രീയ പാർട്ടിയാക്കാനുള്ള ശ്രമം നടത്തിയിരു ന്നു. അയാൾ
അന്ന് എസ്.വൈ.എസ്. സെക്രട്ടറിയായിരുന്നു. വിഷയം കേന്ദ്ര മുശാവറയെ എഴുതി അറി
യിച്ചിരുന്നു. സമസ്തയുടെ രാഷ്ട്രീയ പാർട്ടിയെന്നുള്ള നിലയിൽ എസ്.വൈ.എസിനെ
ആക്കണമെന്നാ യിരുന്നു മുശാവറക്ക് എഴുതിയത്. പക്ഷേ, മുശാവറ
അത് തള്ളി. സമസ്ത രാഷ്ട്രീയ സംഘടന അല്ലെന്ന് വിശദീകരിച്ചു. ഇതിൽ അനിഷ്ടം വന്ന ചില
എസ്.വൈ.എസ്. അനുഭാവികൾ ഉണ്ടാക്കിയ രാഷ്ട്രീയ പാർട്ടിയായിരുന്നു എം.ഡി.പി. (മുസ്ലിം
ഡെമോക്രാറ്റിക് പാർട്ടി) തൊള്ളായിരത്തി എൺപ തിന്റെ തുടക്കത്തിൽ തന്നെ ആ പാർട്ടി
ഏതാണ്ട് അപ്രത്യക്ഷമായിരുന്നു. എന്നുപറഞ്ഞാൽ ഇല്ലാതായി
ട്ടുണ്ട്. സമസ്തയുടെ പേര് പറഞ്ഞ് രാഷ്ട്രീയ പ്രസംഗങ്ങൾ സംഘടിപ്പിച്ചും പ്രസ്താവനകളിറക്കിയുമാ യിരുന്നു എം.ഡി.പി.യുടെ തുടക്കം. ഇതിനെതുടർന്ന് ഇവ നിഷേധിച്ചുകൊണ്ട് സമസ്ത നേതാക്കൾക്ക് പ്രത്രപ്രസ്താവനയിറക്കേണ്ടിയും വന്നു. എന്നിട്ടല്ലേ പിന്നെ സമസ്ത മുശാവറ ആ പാർട്ടിയെ ആശിർവ ദിക്കാനും മറ്റും!? സമസ്ത മഹാന്മാരായ അല്ലാഹുവിന്റെ ഔലിയാക്കളും ആരിഫീങ്ങളും സദ്വ ത്തരുമായ പണ്ഡിതന്മാരും ഉണ്ടാക്കിയ സംഘടയാണ്. വ്യക്തികൾക്ക് രാഷ്ട്രീയമാവാം. എന്നാൽ സംഘ ടനക്ക് രാഷ്ട്രീയമില്ല എന്നതാണ് സ്താപിതകാലം മുതൽക്ക് സമസ്ത ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാട്. ഇതിൽ ഇക്കാലംവരേ "വെള്ളം ചേർത്തിട്ടില്ല.' സമസ്ത നേതാക്കളായ കോട്ടുമല ടി. അബു ബക്കർ മുസ്ലിയാർ, വാണിയമ്പലം അബ്ദുർറഹ്മാൻ മുസ്ലിയാർ, എം.എം. ബശീർ മുസ്ലിയാർ, കൂറ്റ നാട് കെ.വി. മുഹമ്മദ് മുസ്ലിയാർ, കെ.ടി. മാനു മുസ്ലിയാർ, സി.എഫ്. ഹൈദ്രോസ് മുസ്ലിയാർ എന്നിവരും ഈ വിനീതനും ചേർന്നാണ് എം.ഡി.പി.ക്ക് എതിരായി സമസ്തയുടെ നയങ്ങൾ വിശദീക രിച്ചുകൊണ്ട് പ്രത്രപ്രസ്താവന നൽകിയത്. 1981-ലായിരുന്നു അത്. പ്രത്രപ്രസ്താവന ഇങ്ങനെയായിരു ന്നു. “തെരഞ്ഞെടുപ്പിൽ ആരെയും വിജയിപ്പിക്കാനോ പരാജയപ്പെടുത്താനോ സമസ്ത തീരുമാനിച്ചിട്ടി ല്ലെന്നും മറിച്ചുള്ള പ്രചാരണങ്ങളിൽ ആരും വഞ്ചിതരാകരുതെന്നും സമസ്ത നേതാക്കളായ കോട്ടുമല ടി. അബൂബക്കർ മുസ്ലിയാർ, എം.എം. ബശീർ മുസ്ലിയാർ, കൂറ്റനാട് കെ.വി.മുഹമ്മദ് മുസ്ലിയാർ, കെ.ടി.മാനു മുസ്ലിയാർ, വാണിയമ്പലം അബ്ദുറഹ്മാൻ മുസ്ലിയാർ, സി.കെ.എം. സ്വാദിഖ് മുസ്ലി യാർ എന്നിവർ പത്രപ്രസ്താവനയിലൂടെ അറിയിച്ചു.” (ചന്ദ്രിക ദിനപതം 1981 മാർച്ച് 18)
അപ്പോൾ പിന്നെ ശൈഖുനാ ശംസുൽ ഉലമ എം.ഡി.പി.യുടെ ഉപദേശകസമിതിയിൽ അംഗമായതോ?
ശൈഖുനാ ശംസുൽ ഉലമയുടെ അറിവോടെയല്ല അദ്ദേഹം എം.ഡി.പി.യുടെ ഉപദേശക സമിതി അംഗമായത്. അവർ ശംസുൽ ഉലമയുടെ പേരുകൂടി ലിസ്റ്റിൽ എഴുതിച്ചേർത്തതാണ്. പ്രത്യക്കാർ ഒരി ക്കൽ ശംസുൽ ഉലമയോട് "നിങ്ങൾ എം.ഡി.പി.
അഡൈ്വസറി
ബോർഡ് അല്ലേ?' എന്നു ചോദിച്ചപ്പോൾ അദ്ദേഹം കൊടുത്ത മറുപടി "ഞാൻ എല്ലാ ശൈത്വാൻമാരെയും ഉപദേശിക്കും' എന്നായിരുന്നു.
1970-കളുടെ
അവസാനത്തിൽ കാന്തപുരം അബൂബക്കർ മുസ്ലിയാർ സുന്നി യുവജനസംഘത്തെ രാഷ്ട്രീയ
പാർട്ടിയാക്കാൻ ശ്രമിച്ചതിനെക്കുറിച്ച് താങ്കൾ പറഞ്ഞുവല്ലോ. ഉസ്താദേ, സാന്ദർഭികമായി
ഒരു കാര്യം ചോദിച്ചോട്ടെ: നേരത്തെ തന്നെ (സംഘടനാ ചുമതലകളിൽ നിന്നും മറ്റും)
കാന്തപുരത്ത മാറ്റിനിർത്തിയിരുന്നുവെങ്കിൽ കാര്യങ്ങൾ ഇത്ര വഷളാകുമായിരുന്നില്ലല്ലോ..?
അതെ, ശരിയാണത്. അയാളെ മുമ്പെ മാറ്റിനിർത്തേണ്ടതായിരുന്നു. വഴിവിട്ട പ്രവർത്തനങ്ങൾ കാന്തപുരം മുമ്പേ തുടങ്ങിയിരുന്നു. പക്ഷേ, അച്ചടക്ക നടപടിക്ക് സമയമേറെ വൈകിയെന്നു മാത്രം. എനിക്ക് അന്നുതന്നെ എ.പി.യെ മാറ്റിനിർത്തണമെന്ന അഭിപ്രായമുണ്ടായിരുന്നു. ഞാൻ അക്കാര്യം സി. എഛ്. ഹൈദ്രോസ് മുസ്ലിയാരോട് ഒരിക്കൽ സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഏതായാലും ഒരുകാര്യ - മുറപ്പാണ്. ശംസുൽ ഉലമ എന്ന വലിയ മനുഷ്യന്റെ വിശാലമനസ്കതകൊണ്ടു മാത്രമാണ് എ.പി. അബൂ ബക്കർ മുസ്ലിയാർക്ക് 1989-ലെ പുറത്താക്കൽ നടപടിവരെ സമസതയിൽ തുടരാനായത്. എന്നിട്ടും അയാൾ ശംസുൽ ഉലമയോട് നന്ദി കാട്ടിയില്ല. ജീവിക്കാൻ വഴിപറഞ്ഞുകൊടുത്ത ശംസുൽ ഉലമയോ - ടല്ലേ അയാൾ ധിക്കാരം കാട്ടിയത്? ശംസുൽ ഉലമ സ്വന്തം മകന്റെല്യം സ്നേഹിച്ചതിന് അയാൾ കൊടുത്ത
പ്രത്യുപകാരമായിരുന്നുവല്ലോ അത്. ഇത് പറയുമ്പോൾ എന്റെ ഗുരുനാഥൻ കൂടിയായ ശംസുൽ
ഉലമയുടെ ത്യാഗങ്ങളെയോർത്ത് ഈയുള്ളവന് സങ്കടം വരുന്നു. സമസ്തയെ വളർത്താനും സംരക്ഷി
ച്ചുനിർത്താനുമായി അദ്ദേഹം എന്തൊക്കെ പ്രയാസങ്ങൾ സഹിച്ചുവെന്ന്
ഓർക്കാനാവുന്നില്ലതന്നെ.
ഉസ്താദേ, എൺപത്തിയൊമ്പതിൽ
സമസ്തയിൽ സംഭവിച്ചതെന്താണ്? എന്തുകാരണത്താലാണ് ചേരിതിരിവ് രൂപപ്പെട്ടതും ആറുപേരെ
പുറത്താക്കിയതും?
വലിയൊരു
കഥയാണത്. ഞാനും ആനക്കര സി. കോയക്കുട്ടി ഉസ്താദും ചെറുശ്ശേരി ഉസ്താദു മൊക്കെ അന്ന്
മുശാവറയിലുണ്ട്. ഞങ്ങൾ സംഭവങ്ങളുടെ ദൃക്സാക്ഷികളാണ്. സംഭവിച്ചതെന്താണെന്ന്
നിങ്ങളുടെ ചോദ്യത്തിനുള്ള മറുപടിയെന്നോണമായി ചുരുക്കിപ്പറയാം. - കീഴ്ഘടകങ്ങൾ
പ്രധാന തീരുമാനം കൈകൊള്ളുമ്പോൾ അത് മേൽഘടകമായ മുശാവറ (കേന്ദ മുശാവറ)യുമായി
കൂടിയാലോചിക്കണമെന്നത് സമസ്ത മുശാവറയുടെ ഔദ്യോഗിക തീരുമാനങ്ങളി ലൊന്നാണ്. എന്നാൽ
ഇത് ലംഘിച്ചുകൊണ്ട് തൊള്ളായിരത്തി എൺപത്തിയൊമ്പതിന്റെ അവസാന ത്തിൽ എസ്.വൈ.എസ്.
നേതൃത്വത്തിലുണ്ടായിരുന്ന ചിലർ എറണാകുളത്ത് സമ്മേളനമുണ്ടാക്കാൻ തീരു മാനിക്കുകയും
സ്വാഗതസംഘം രൂപീകരിച്ച് ശംസുൽ ഉലമ അടക്കമുള്ള സമസ്തയുടെ മുശാവറ അംഗ ങ്ങളെയും
നേതാക്കളെയും അവഹേളിക്കാൻ ശ്രമിക്കുകയുമുണ്ടായി. "താങ്കളെ
സ്വാഗതസംഘത്തിൽ ഒരംഗമായി ചേർത്തിരിക്കുന്നു' എന്നാണ്
സമസ്തയുടെ സെക്രട്ടറിക്ക് (ശംസുൽ ഉലമക്ക്) അവർ എഴുതി അയച്ചത്. എറണാകുളം, തൃശൂർ, പാലക്കാട്
തുടങ്ങിയ ആതിഥേയജില്ലകളിലെ നേതാക്കളെയും പ്രവർത്ത - കരെയും
അവഗണിച്ചുകൊണ്ടായിരുന്നു ആ സ്വാഗതസംഘ രൂപീകരണം. സമസ്ത എറണാകുളം ജില്ലാ പ്രസിഡണ്ട്, ജനറൽ സെക്രട്ടറി, എസ്.വൈ.എസ്. എറണാകുളം ജില്ലാ സെക്രട്ടറി, സമസ്ത തൃശൂർ ജില്ലാ പ്രസിഡണ്ട്, ജനറൽ സെക്രട്ടറി, എസ്.വൈ.എസ്. തൃശൂർ ജില്ലാ പ്രസിഡണ്ട്, ജനറൽ സെക്രട്ടറി എന്നിവരെയൊക്കെ ബോധപൂർവ്വം ഒഴിവാക്കിക്കൊണ്ടുള്ളതായിരുന്നു ആ സ്വാഗതസംഘം കമ്മിറ്റിയുടെ - ലിസ്റ്റ്. കാന്തപുരം അബൂബക്കർ മുസ്ലിയാർ ബോധപൂർവ്വം മുൻകൂട്ടി തയ്യാറാക്കിവന്ന ഒരു ലിസ്റ്റായിരുന്നു അത്. കാന്തപുരത്തിന്റെ ആസൂത്രിതമായ ഈ നീക്കം അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന് ഗുണകരമല്ലെന്നും ഇസ്ലാമിന്റെ ശത്രുക്കളായ നിരീശ്വര നിർമത പ്രസ്ഥാനങ്ങൾക്ക് വളരാൻ അത് അവ സരമൊരുക്കുമെന്നും, ബഹുഭൂരിപക്ഷം സുന്നി പ്രവർത്തകരെയും നേതാക്കളെയും തഴഞ്ഞും അവഗണിച്ചുമുള്ള ഈ സമ്മേളനം പൊതുജനത്തിന് സമസ്തയിലുള്ള വിശ്വാസ്യതക്ക് മങ്ങലേൽപിക്കുമെന്നും വിഘടിതപക്ഷത്തിന്റെ (കാന്തപുരം വിഭാഗത്തിന്റെ) വികല വീക്ഷണത്തിനുള്ള അംഗീകാരമാവുമതെന്നും -- മനസ്സിലാക്കിയ വലിയൊരു വിഭാഗം സമസ്തക്കാർ എറണാകുളത്തുവെച്ചുതന്നെ മധ്യകേരള സുന്നി സമ്മേളനം എന്ന പേരിൽ ഒരു സമ്മേളനം നടത്താൻ തീരുമാനിക്കുകയുണ്ടായി. താമസിയാതെ മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം തുടങ്ങിയ ജില്ലകളിലെ പ്രധാന പ്രവർത്തകരുടെ വിപുലമായ ഒരു കൺവെൻഷൻ തൃശൂർ ജില്ലയിലെ ദേശമംഗലത്തുവെച്ചു നടന്നു. മധ്യകേരള സുന്നീ സമ്മേളന - വിജയത്തിനായി എം.എം.മുഹ്യിദ്ദീൻ മുസ്ലിയാർ ആലുവ ചെയർമാനും നാട്ടിക വി. മൂസ മുസ്ലിയാർ - കൺവീനറുമായി ഒരു സ്വാഗതസംഘവും പ്രസ്തുത കൺവെൻഷനിൽവെച്ച് രൂപീകരിച്ചു. ഇതോടെ സുന്നീ പ്രവർത്തകർ ഒന്നടങ്കം ആവേശഭരിതരായി. ഒരുഭാഗത്ത് കാന്തപുരം അബൂബക്കർ മുസ്ലിയാ രുടെ നേതൃത്വത്തിലുള്ള എസ്.വൈ.എസ്. സമ്മേളനവും മറുഭാഗത്ത് നാട്ടിക ഉസ്താദിന്റെ നേതൃത്വ ത്തിലുള്ള മധ്യകേരള സുന്നീ സമ്മേളനവും. രണ്ട് സമ്മേളനങ്ങളുടെയും പ്രചാരണങ്ങൾ ഊർജിതമാ യതോടെ സമസ്തയിൽ പ്രശ്നങ്ങൾ കീറാമുട്ടിയായി. ഇതിനിടയിലാണ് സമസ്ത കേരള ഇസ്ലാംമത - വിദ്യാഭ്യാസ ബോർഡിന്റെ ഒരു യോഗം (മാസാന്ത യോഗം) കോഴിക്കോട്ടെ സമസ്ത കാര്യാലയത്തിൽവെച്ച്
(ഫാൻസിസ് റോഡ്, കോഴിക്കോട്) നടക്കുന്നത്. 19-10-1988നായിരുന്നു
ഈ യോഗം. മസഹത്തിനുള്ള ശ്രമങ്ങൾ പ്രസ്തുത യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടു. ഒടുവിൽ
ശൈഖുനാ ശംസുൽ ഉലമയുടെ നേതൃത്വത്തിലുള്ള പതിനൊന്നംഗ മഹത്ത് സമിതിക്ക് ആ യോഗം രൂപം
നൽകി. സമസ്തയുടെ പ്രധാന കീഴ്ഘടകങ്ങളുടെ മുഴുവൻ പ്രതിനിധികളും ഉൾകൊണ്ടതായിരുന്നു പ്രസ്തുത മസ്ലഹത്ത് സമിതി. ശംസുൽ ഉലമ സമിതിയുടെ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. ശംസുൽ ഉലമ ഇ.കെ. അബൂബക്കർ മുസ്ലിയാർ, കെ.വി.മുഹമ്മദ് മുസ്ലിയാർ കൂറ്റനാട്, ഉള്ളാൾ സയ്യിദ് അബ്ദു ർറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾ, കെ.ടി. മാനു മുസ്ലിയാർ, കെ.പി.ഉസ്മാൻ സാഹിബ്, എം.എ. അബ്ദുൽ ഖാദിർ മുസ്ലിയാർ, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, സയ്യിദ് അലി ബാഫഖി, സി.എഛ്. ഹൈദ്രോസ് മുസ്ലിയാർ, യു.ബാപ്പുട്ടി ഹാജി, മുക്കം വി. മോയിമോൻ ഹാജി ഇതാണ് പ്രസ്തുത മസീഹത്ത് കമ്മിറ്റി. ശംസുൽ ഉലമ ഒഴികെയുള്ള ബാക്കി പത്തുപേർ കൂടിയിരുന്ന് ഭിന്നിപ്പു സംബന്ധിച്ച് എല്ലാ പ്രശ്നങ്ങളും ചർച്ച ചെയ്ത് രൂപരേഖ തയ്യാറാക്കുകയും അത് ശംസുൽ ഉല മയുടെ മുമ്പാകെ സമർപിച്ച് അദ്ദേഹത്തിന് വല്ല ഭേദഗതിയും നിർദേശിക്കാനുണ്ടെങ്കിൽ അതുകൂടെ വരുത്തിയതിനുശേഷം അത് മുശാവറക്ക് സമർപിക്കുകയെന്നതായിരുന്നു ഈ യോഗത്തിലെ ഏകകമായ
തീരുമാനം. അങ്ങനെ മഹത്ത് കമ്മിറ്റിയുടെ ഒരു യോഗം കോഴിക്കോട് സമസ്ത ഓഫീ സിൽ 27-10-1988ന്
നടന്നു. അതുവരെ നടന്ന ചർച്ചകളിൽ ഉരുത്തിരിഞ്ഞ കാര്യങ്ങളുടെ പൂർണരൂപം
തയ്യാറാക്കുകയും അനന്തരം അത് ശംസുൽ ഉലമക്ക് കൈമാറുകയും ചെയ്യുകയെന്നതായിരുന്നു
പ്രസ്തുത യോഗോദ്ദേശ്യം. അതിനിടെ ശംസുൽ ഉലമ ഓഫീസിലെത്തി. നേതാക്കൾ ശംസുൽ ഉല മയെ
ചെന്നുകണ്ടു. അദ്ദേഹം അവരോട് ചോദിച്ചു: നിങ്ങളുടെ ചർച്ച എവിടെയെത്തി? നേതാക്കൾ
പറഞ്ഞു: ഞങ്ങൾ രണ്ട് സമ്മേളനക്കാരെയും വിളിച്ചുവരുത്തിയിരുന്നു. അവരുടെ രണ്ട്
സമ്മേളന ങ്ങളും നിർത്തിവെച്ച് അതിനു പകരമായി ഒന്നാക്കിയ ഒരു സമ്മേളനം
നടത്താമെന്നും അതിന്റെ മുന്നോ ടിയായി ചെമ്മാടുവെച്ച് ഒരുമിച്ച്
സമ്മേളിക്കാമെന്നുമുള്ള ധാരണയിലെത്തിച്ചേർന്നിട്ടുണ്ട്. അപ്പോൾ ശംസുൽ ഉലമ
തിരിച്ചുചോദിച്ചു: “എന്തിനാ നമുക്ക് രണ്ടും മൂന്നുമൊക്കെ സമ്മേളനങ്ങൾ? എല്ലാവരും
യോജിച്ചുകൊണ്ട് എറണാകുളത്ത് ഒരു സമ്മേളനം നടത്തിയാൽ മതിയല്ലോ. അതിനുമുമ്പായി നിശ്ച
യിക്കപ്പെട്ട ഈ രണ്ടുതരം സമ്മേളനങ്ങളും നിർത്തിവെക്കട്ടെ. എന്നിട്ട് എല്ലാവരും
ചേർന്ന ഒരു സമ്മേ ളനം എറണാകുളത്തുവെച്ചുതന്നെ നടത്തുക.” ശംസുൽ ഉലമ
അഭിപ്രായപ്പെട്ടു. അങ്ങനെ, രണ്ട് സമ്മേ ളനങ്ങളും നിറുത്തിവെക്കാനും പകരം ഒറ്റ സമ്മേളനം
നടത്താനും 3-11-1988ന് രണ്ട് സ്വാഗതസംഘം നേതാക്കളെയും
വിളിച്ചുവരുത്തി അതിൽവെച്ച് ശംസുൽ ഉലമയക്കൊണ്ട് കാര്യങ്ങൾ വിശദീകരിപ്പി ക്കാനും
തീരുമാനിച്ചുകൊണ്ട് 27-10-1988ന് ചേർന്ന മസ്ലഹത്ത് കമ്മിറ്റിയുടെ
യോഗം പിരിഞ്ഞു.
തീരുമാനിച്ച പ്രകാരം 03-11-1988ന് യോഗം ചേർന്നു. പക്ഷേ, എസ്.വൈ.എസ്സുകാർ ആ യോഗത്തിനെ ത്തിയില്ല. എല്ലാവർക്കും യോഗവിവരം അറിയിച്ചുകൊണ്ടുള്ള കത്ത് എത്തിച്ചുകൊടുത്തിരുന്നു. മധ്യ കേരള സുന്നി സമ്മേളന പ്രതിനിധികളും മസ്ലഹത്ത് കമ്മിറ്റി അംഗങ്ങളും മാത്രം യോഗത്തിനെ - ത്തി. അവർ ഒരു തീരുമാനവുമെടുക്കാതെ പിരിഞ്ഞു. മസ്ലഹത്ത് ശ്രമങ്ങൾ അതോടെ നിലച്ച അവ സ്ഥയിലായി. 10-11-1988ന് കോഴിക്കോട് സമസ്ത ഓഫീസിൽവെച്ച് ഉള്ളാൾ തങ്ങളുടെ അദ്ധ്യക്ഷത യിൽ ചേർന്ന വിദ്യാഭ്യാസ ബോർഡ് യോഗം വീണ്ടും മഹത്ത് ചർച്ചയുടെ വേദിയായി. അദ്ധ്യക്ഷ ഭാഷണത്തിനിടെ ഉള്ളാൾ തങ്ങൾ എല്ലാവരും കേൾക്കത്തക്കവിധം ശംസുൽ ഉലമയോട് പറഞ്ഞു: “ഈ പ്രശ്നം (രണ്ടു സമ്മേളനങ്ങൾ) നമുക്കിടയിലുള്ള യോജിപ്പിനും ഐക്യത്തിനും ഒത്തൊരു മക്കും തടസ്സമാണ്. താങ്കൾ ഒരു പരിഹാരം നിർദേശിക്കുക. അത് എല്ലാവരും അംഗീകരിക്കും.” കാന്ത പുരം അബൂബക്കർ മുസ്ലിയാർ, എം.എ.അബ്ദുൽ ഖാദർ മുസ്ലിയാർ അടക്കമുള്ള ആളുകളുടെ നിർബ ന്ധത്തിനു വഴങ്ങി അങ്ങനെ, ശംസുൽ ഉലമ തീരുമാനം പറയാനുള്ള ഉത്തരവാദിത്തമേറ്റെടുത്തു. ശംസുൽ ഉലമ നിഷ്പക്ഷമായ തന്റെ തീരുമാനം പ്രഖ്യാപിച്ചു. “രണ്ട് സമ്മേളനങ്ങളും നിർത്തിവെക്കുക. പകരം ജനുവരി 29ന് (1989) എറണാകുളത്തുവെച്ചുതന്നെ എല്ലാവരും ചേർന്ന് ഒരു സുന്നി സമ്മേളനം നടത്തുക.” എല്ലാവരും ഐക്യകണ്ഠന അതംഗീകരിച്ചു. രണ്ടു സമ്മേളനക്കാർക്കും ഈ വിവരം നൽകാൻ വിദ്യാഭ്യാസ ബോർഡ് മാനേജർ മൂസ മുസ്ലിയാരെ യോഗം ചുമതലപ്പെടുത്തുകയും ചെയ്തു. യോഗം പിരിയാൻ നേരത്ത് അബൂബക്സർ നിസാമി സംസുൽ ഉലമയോട് ചോദിച്ചു: പ്രസ്തുത സമ്മേളന ത്തിന്റെ പേരെന്താണ്? ശംസുൽ ഉലമ മറുപടി കൊടുത്തു: “സുന്നി സമ്മേളനം.” പിറ്റെദിവസം ഈ തീരുമാനത്തെ സംബന്ധിച്ച് "സുന്നി സമ്മേളനങ്ങൾ നടക്കില്ല' എന്ന ശീർഷകത്തിൽ പ്രതങ്ങളിൽ വാർത്ത വരികയുണ്ടായി. - ഈ സമ്മേളനത്തിന് (ശംസുൽ ഉലമ പറഞ്ഞ സമ്മേളനമാണ്) രൂപരേഖ തയ്യാറാക്കാനായി. 19-11-1988ന് സമസ്ത നേതാക്കൾ ഓഫീസിലേക്ക് വരുമ്പോൾ കാണുന്നത് നിറഞ്ഞ ജനക്കൂട്ടത്തെയാണ്. ഇതിൽ എന്തോ പന്തികേടുണ്ടെന്നു മനസ്സിലാക്കിയ ശംസുൽ ഉലമ രണ്ട് വിഭാഗങ്ങളിലെയും പത്തുവീതം പ്രതിനിധികൾ മാത്രം യോഗത്തിൽ പങ്കെടുത്താൽ മതിയെന്നു നിർദ്ദേശിച്ചു. ഉള്ളാൾ തങ്ങളും കാന്തപുരം അബൂബക്കർ മുസ്ലിയാരും എം.എ.അബ്ദുൽ ഖാദർ മുസ്ലിയാരും യോഗത്തിന് എത്തിയിരുന്നില്ല. ഞാനും ആനക്കര സി.കോയക്കുട്ടി മുസ്ലിയാരും ഈ യോഗത്തിൽ പങ്കെടുത്തിരുന്നു.
യോഗാദ്ധ്യക്ഷനായ ശംസുൽ ഉലമ എഴുന്നേറ്റുനിന്നു പറഞ്ഞു: “കഴിഞ്ഞ വിദ്യാഭ്യാസ ബോർഡ് യോഗത്തിൽവെച്ച് രണ്ട് എറണാകുളം സമ്മേളനങ്ങൾ നിറുത്തിവെക്കാനും പകരം ഒരുമിച്ച് ജനുവരി 29ന് വമ്പിച്ച ഒരു സുന്നി സമ്മേളനം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രസ്തുത സമ്മേളനത്തിന്റെ രൂപരേഖ തയ്യാറാക്കുവാനാണ് നാം ഈ യോഗം ചേർന്നിരിക്കുന്നത്.'' അപ്പോൾ എസ്.വൈ.എസ്സു കാർ പറഞ്ഞു: “സമ്മേളനത്തിന്റെ പേര് മാറ്റുന്ന പ്രശ്നമില്ല. ഞങ്ങളുടെ സമ്മേളനം നിറുത്തിവെക്കാനുമാവില്ല. ഞങ്ങളുടെ നേതാക്കൾ ഇക്കാര്യം ഞങ്ങളെ അറിയിച്ചിട്ടുമില്ല. വേണമെങ്കിൽ സമ്മേളന തിയ്യതിയിൽ മാറ്റം വരുത്താം. നിങ്ങൾ നേതാക്കളുടെ സൗകര്യങ്ങൾക്കനുസരിച്ച്. അതിലപ്പുറം മറ്റൊ ന്നും ഞങ്ങൾ അംഗീകരിക്കില്ല.” ഇതുകേട്ട ശംസുൽ ഉലമക്ക് ദേഷ്യം വന്നു. അദ്ദേഹം പറഞ്ഞു: “കഴിഞ്ഞ വിദ്യാഭ്യാസ ബോർഡ് യോഗത്തിൽ വെച്ച് നേതാക്കളെല്ലാം ഒറ്റക്കെട്ടൊയെടുത്ത തീരുമാന മാണിത്. ഇതിന് നിങ്ങൾക്ക് സമ്മതമല്ലെങ്കിൽ, പുതിയൊരു തീരുമാനമെടുക്കാൻ നിങ്ങളുടെ നേതാക്കളോ ചോദിക്കണമെന്നുണ്ടെങ്കിൽ നിങ്ങൾക്കു പോകാം. നിങ്ങൾക്കിഷ്ടമുള്ളതുപോലെ പ്രവർത്തിക്കാം.” അതോടെ എസ്.വൈ.എസ്സുകാർ യോഗത്തിൽ നിന്നിറങ്ങിപ്പോയി. ശംസുൽ ഉലമ യോഗം നിറുത്തിവെച്ചു. എസ്.വൈ.എസുകാർ ഓഫീസിനു പുറത്തിറങ്ങി ബഹളം വെച്ചു. കാന്തപുരത്തിന് സിന്ദാബാദ് വിളിച്ചു. ശംസുൽ ഉലമയെ തെറി വിളിച്ചു. ഇവർ സമസ്ത നേതാക്കളെ കൈയേറ്റം ചെയ്യാൻ ഒരുങ്ങിയപ്പോഴേക്ക് പോലീസ് എത്തിയിരുന്നു. ചുരുക്കത്തിൽ സമസ്ത ഓഫീസ് പരിസരം അന്ന് അനിഷ്ടസംഭവങ്ങളുടെ വേദിയായി. ശംസുൽ ഉലമ ഇ.കെ. അബൂബക്കർ മുസ്ലിയാർ, കെ.കെ. അബൂബക്കർ ഹസ്റത്ത്, കെ.സി. ജമാലുദ്ദീൻ മുസ്ലിയാർ, കെ.ടി. മാനു മുസ്ലിയാർ, ടി.കെ.എം. ബാവ മുസ്ലിയാർ, നാട്ടിക വി. മൂസ മുസ്ലിയാർ, ആനക്കര സി.കോയക്കുട്ടി മുസ്ലിയാർ, എം.എം.മുഹ്യിദ്ദീൻ മുസ്ലിയാർ ആലുവ എന്നിവർ പോലീസ് സംരക്ഷണത്തിലായിരുന്നു അന്ന് കോഴിക്കോട് ഫ്രാൻസിസ് റോഡിലുള്ള സമസ്ത ഓഫീസിൽ നിന്നും പുറത്തേക്കിറങ്ങിയത്. മർഹും ജലീൽ ഫൈസി പുല്ലങ്കോടാണ് അന്ന് ശംസുൽ ഉലമയുടെ അഗംരക്ഷകനായത്. സമസ്ത ചരിത്രത്തിലെ ഒരു കരിദി നമായിരുന്നു അത്. സമസ്ത നേതാക്കളെ ഇവ്വിധം കൈയേറ്റം ചെയ്യാനോ തെറിവിളിക്കാനോ അന്നു വരെ ശത്രുക്കൾക്കുപോലും ധൈര്യമുണ്ടായിരുന്നില്ല.
ഇനിയെന്തു ചെയ്യുമെന്നതിനെക്കുറിച്ച് നേതാക്കൾ ചിന്തിച്ചു. ഒരൊറ്റ പരിഹാരമേയുള്ളൂ. വിഷയം മുശാവറ യോഗത്തിൽവെച്ചു ചർച്ച ചെയ്യുക. സമസ്ത മുശാവറയിലെ ആരും ഇതിന് എതിർപ്പ് പ്രകടിപ്പിക്കില്ലല്ലോ. എല്ലാവരുടെയും ആഗ്രഹം പ്രശ്നങ്ങൾക്ക് രമ്യമായ പരിഹാരം കാണണമെന്നതാണ്. ശംസുൽ ഉലമ മസ്ലഹത്ത് കമ്മിറ്റിയോട് പറഞ്ഞു. “ഇതുവരെ നടന്ന പ്രവർത്തനങ്ങളെ കുറിച്ചുള്ള - ഒരു സമഗ്ര റിപ്പോർട്ട് മുശാവറക്ക് സമർപിക്കുക.” അങ്ങനെ 1988 ഡിസംബർ
ഒന്നിലേക്ക് (വ്യാഴാഴ്ച) ശംസുൽ ഉലമ മുശാവറയുടെ യോഗം വിളിച്ചു. മുശാവറ അംഗങ്ങൾക്കെല്ലാം യോഗവിവരം അറിയിച്ചുകൊണ്ടുള്ള കത്തയച്ചുകൊടുത്തു. സുന്നികൾക്കിടയിലെ ഈ പ്രശ്നം അന്ന് (മുശാവറ യോഗം നടക്കുന്ന 1988 ഡിസംബർ 1) പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയായിരുന്നു എല്ലാവർക്കും. എന്നാൽ കണക്കുകൂട്ടലുകൾ തെറ്റി. യോഗത്തിൽ പങ്കെടുക്കാനായി പ്രസ്തുത ദിവസം രാവിലെ മുശാവറ അംഗങ്ങളെല്ലാം കോഴിക്കോട് ഫ്രാൻസിസ് റോഡിലുള്ള സമസ്ത കാര്യാലയത്തിലേക്ക്എത്തിച്ചേർന്നുകൊണ്ടിരിക്കുമ്പോഴാണ് ഒരു വാർത്ത പരന്നത്. ഏവരെയും ഞെട്ടിപ്പിക്കുന്ന വാർത്തയായിരുന്നു അത്. "ഇന്നത്തെ സമസ്ത മുശാവറ യോഗം കോടതി വിലക്കിയിരിക്കുന്നു. എസ്.വൈ.എസ്. നേതാവും എറണാകുളം സമ്മേള നത്തിന്റെ പ്രചാരണ കൺവീനറുമായ ടി.സി. മുഹമ്മദ് മുസ്ലിയാർ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരിക്കുന്നു.' ആധികാരിക പരമോന്നത സഭയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. ഒരു വിഭാഗം ആളുകൾ നിഷ്കളങ്കരായ സമസ്തയുടെ ആലിമീങ്ങളെ കോടതി കയറ്റാനുള്ള ശ്രമമാണ്. ഇതോടെ പ്രശ്നപരിഹാരത്തിനുള്ള വഴിയടയുകയും ചെയ്തു. സമസ്ത നേതാക്കളുടെ ഉപദേശം മാനിച്ച് അന്നുതന്നെ മധ്യകേരള സുന്നീ സമ്മേളനം നിറുത്തി വെച്ചതായി അതിന്റെ ഭാരവാഹികൾ വേണ്ടപ്പെട്ടവരെ അറിയിച്ചപ്പോൾ കാന്തപുരം വിഭാഗം (ഒരു കൂട്ടം എസ്.വൈ.എസ്സുകാർ) ധിക്കാരത്തോടെ അവരുടെ സമ്മേളന പരിപാടികളുമായി മുന്നോട്ടു പോയി. സുന്നികൾ ചേരിതിരിഞ്ഞ് രണ്ടു സമ്മേളനം നടത്തിയാൽ വരാൻ പോകുന്ന ഭവിഷ്യത്ത് ഓർത്താണ് സമസ്ത നേതാക്കൾ അവ രണ്ടും നിറുത്തിവെക്കണമെന്നു പറഞ്ഞത്. എന്നാൽ കാന്ത പുരം അബൂബക്കർ മുസ്ലിയാരും കൂട്ടരും ഉസ്താദുമാരെയും നേതൃത്വത്തെയും ധിക്കരിച്ച് എറണാകു ളത്ത് വെച്ച് സമ്മേളനം നടത്തി. (എസ്.വൈ.എസ്സുകാരുടെ സമ്മേളനമായിരുന്നു അത്. അക്കാരണ ത്താൽ കാന്തപുരം അബൂബക്കർ മുസ്ലിയാരെയും കൂട്ടാളികളെയും സമസ്തയിൽ നിന്ന് പുറത്താക്കി. 18-02-1989ന് ചേർന്ന സമസ്തയുടെ കേന്ദ്ര മുശാവറ യോഗമാണ് ഇവരെ പുറത്താക്കിക്കൊണ്ടുള്ള
തീരുമാനമെടുത്തത്. ഇങ്ങനെ പുറത്താക്കപ്പെട്ട് സമസ്തയിൽ നിന്നും വിഘടിച്ചുനിൽക്കുന്നവരാണ് ഇന്ന് നമ്മൾ "എ.പി.ക്കാർ' എന്നു വിളിക്കുന്നവർ. അവർ തൗബ ചെയ്തു വരട്ടെ. സമസ്ത മുശാവറ അവരെ സ്വീകരിക്കും. അവരാണല്ലോ മാതൃസംഘടനയുടെ നേതൃത്വത്തെയും അവരുടെ ഉസ്താദുമാരെ തന്നെയും ധിക്കരിച്ചുകൊണ്ട് സമസ്തയിൽ പ്രശ്നങ്ങളും കുഴപ്പങ്ങളുമുണ്ടാക്കിയവർ. അവർ തൗബ ചെയ്തു വന്നാൽ സമസ്ത അവരെ സ്വീകരിക്കും. കേരള മുസ്ലിംകൾക്കിടയിലെ "സമസ്ത എ.പി. വിഭാഗം' എന്ന വിഭാഗീയത ഇല്ലാതാക്കി സുന്നികളുടെ യോജിപ്പും ഐക്യവും സാധ്യമാക്കാനും അതിലൂടെ സാധിക്കും. അല്ലാത്ത കാലത്തോളം അവർ "വിഘടിതർ' തന്നെ, മാതൃ സംഘടനയായ സമസ്തയിൽ കുഴപ്പങ്ങളുണ്ടാക്കിയ ഇക്കൂട്ടർക്ക് അവർ തൗബ ചെയ്യാത്ത കാലത്തോളം മാപ്പില്ലതന്നെ.
കർമവീഥിയിൽ
അഞ്ചര പതിറ്റാണ്ട് പിന്നിട്ട സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീന്റെ ഇതപര്യന്തമുള്ള വളർച്ചയെയും പ്രവർത്തനങ്ങളെയും സംഘടനയുടെ പ്രസിഡണ്ട് എന്നുള്ള നിലയിൽ
താങ്കൾ എങ്ങനെ വിലയിരുത്തുന്നു?
സമസ്ത
കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിനു കീഴിലുള്ള ഒമ്പതിനായിരത്തി എഴു നൂറ്റി
ചില്ലാനം മദ്റസകളിലെ അധ്യാപകരുടെയും മദ്റസാ മാനേജ്മെന്റ് പ്രതിനിധികളുടെയും സംഘടിത ശക്തിയാണ് സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ (എസ്.കെ.ജെ.
എം.സി.സി.) 1959 ജനുവരി 29,30 തിയ്യതികളിൽ
കോഴിക്കോട് ജില്ലയിലെ വടകരയിൽ ചേർന്ന വിദ്യാ ഭ്യാസ ബോർഡിന്റെ പ്രഥമ വാർഷിക
സമ്മേളനത്തിൽ വെച്ചാണിത് രൂപീകരിക്കപ്പെടുന്നത്. ഒരു ലക്ഷത്തോളം വരുന്ന
മദ്റസാധ്യാപക സമൂഹത്തിന്റെ സർവ്വോന്മുഖമായ പുരോഗതിക്കും ക്ഷേമത്തിനും, മദ്റസാ
പ്രസ്ഥാനത്തിന്റെ ക്രിയാത്മകമായ വളർച്ചക്കും അഭിവൃദ്ധിക്കും വേണ്ടി തീർത്തും
മാതൃകാപരവും നിസ്തുലവുമായ രീതിയിൽ പ്രവർത്തിച്ചുവരുന്ന ഈ സംഘടന ഇന്ന് വിജയകരമായ
വളർച്ച യുടെ അൻപത്തി ഏഴ് വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. സമസ്തയുടെ പതിനായിരത്തി ചില്ലാനം മദ്റസകളിലെ പതിനൊന്ന് ലക്ഷത്തിൽപരം വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന മുഅല്ലിമീങ്ങളാണ് ഈ സംഘത്തിന്റെ ശക്തി. കേരളത്തിലും അതിനുപുറത്തുമായി സംഘടനക്ക് നിലവിൽ 17 ജില്ലാ ഘടകങ്ങളും 428 റെയ്ഞ്ച്
ഘടകങ്ങളുമാണുള്ളത്. 1975 മുതൽക്കാണ് ജില്ലാ ഘടകങ്ങൾ നിലവിൽ വന്നു
തുടങ്ങിയത്. മുഅല്ലിം ക്ഷേമനിധി, അത്യാഹിത-മ രണാനന്തര സഹായം, മുഅല്ലിം
പെൻഷൻ, മുഅല്ലിം സർവ്വീസ് ആനുകൂല്യം, മുഅല്ലിം
നിക്ഷേപ പദ്ധതി, സേവന അവാർഡ്, സ്മാരക അവാർഡ്, അൽ മുഅല്ലിം മാസിക, സന്തുഷ്ട കുടുംബം മാസിക, കുരുന്നുകൾ മാസിക, ഇസ്ലാമിക വനിതാ ശരീഅത്ത് കോളേജ്, മുഅല്ലിം മൈനിങ് സെന്റർ, ഇസ്ലാ - മിക കലാമേള, സമസ്ത കേരള സുന്നി ബാലവേദി, മുഅല്ലിം പബ്ലിഷിങ് ബ്യൂറോ, മുഅല്ലിം പ്രസ്സ്, - എഴുത്ത് പരിജ്ഞാന-ഇൻ സർവ്വീസ് കോഴ്സുകൾ തുടങ്ങിയവ ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ ആവിഷ്കരിച്ചു നടപ്പിലാക്കിവരുന്ന പദ്ധതികളും ബഹുമുഖ സംരംഭങ്ങളുമാണ്.
വാണിയമ്പലം അബ്ദുർറഹ്മാൻ മുസ്ലിയാരാണ് ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിലിന്റെ സ്ഥാപക പ്രസിഡണ്ട്. 1973 മുതൽ 1995 വരെ കെ.കെ.അബൂബക്കർ ഹസ്റത്ത്, 1995 മുതൽ 2000 - വരെ കെ.വി.മുഹമ്മദ് മുസ്ലിയാർ കൂറ്റനാട്, 2000 മുതൽ 2005 വരെ എം.കെ.എ.
കുഞ്ഞിമുഹമ്മദ് - മുസ്ലിയാർ തൊഴിയൂർ എന്നിവരാണ് സംഘടനയുടെ മുൻ പ്രസിഡണ്ടുമാർ. 2005ലാണ്
എന്നെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുന്നത്. എം.കെ.എ. കുഞ്ഞിമുഹമ്മദ്മുസ്ലിയാർ പ്രസിഡണ്ടായ കാലയളവിൽ ഞാൻ ജനറൽ സെക്രട്ടറിയായിരുന്നു. കെ.കെ. അബൂബക്കർ ഹസ്റത്ത് പ്രസിഡണ്ടായ കാലത്താണ് ഞാൻ സെൻട്രൽ കൗൺസിൽ അംഗമായത്. ഓരോ
റെയ്ഞ്ച്-ജില്ലാ ഘടകങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവർക്കു പുറമെ
വിദ്യാഭ്യാസ ബോർഡിൽ നിന്ന് ഏഴ്നോമിനികളുമുണ്ടാവും. നോമിനികളെയും
സെൻട്രൽ കൗൺസിലിന്റെ കമ്മിറ്റിയിൽ ഉൾപെടുത്തും. 2017 ഏപ്രിൽ
വരെ ഞാൻ - പാലക്കാട് ജില്ലാ ജംഇയ്യത്തുൽ മുഅല്ലിമീൻ കമ്മിറ്റിയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയാണ്.
എന്നാൽ മെയ് മുതൽ ഈയുള്ളവനും വിദ്യാഭ്യാസ ബോർഡ് പ്രതിനിധിയായി നോമിനേറ്റ് ചെയ്തിരിക്കുകയാണ്.
എസ്.കെ.ജെ.എം.സി.സി.യുടെ
പ്രസിഡണ്ട് സ്ഥാനത്ത് ഒരു വ്യാഴവട്ടക്കലാം പിന്നിടുമ്പോൾ, - ഇക്കാലയളവിൽ
താങ്കളെ സംതൃപ്തനാക്കിയ സന്ദർഭമോ പ്രവർത്തനമോ വല്ലതും?
2008 ഫെബ്രുവരി ഒന്നുമുതൽ 2009 ഫെബ്രുവരി ഒന്നു വരെയായി നടത്തപ്പെട്ട സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സുവർണ ജൂബിലി ആഘോഷങ്ങൾ കർമബന്ധിതമായ ആസൂത്രണത്തോടെയും വിവിധങ്ങളായ പരിപാടികളോടെയും ബഹുജന
പങ്കാളിത്തത്തോടെയും വൻ വിജയമാക്കാൻ കഴിഞ്ഞത് ഈയുള്ളവനെ സംബന്ധിച്ചേടത്തോളം
പ്രസിഡണ്ട് കാലയളവിലെ നിർവൃതി ദായകമായ അനുഭവമാണ്. "നവോത്ഥാനം; നവോൽക്കർഷം, നറുവിജ്ഞാനത്തിലൂടെ' എന്നതായിരുന്നു ജംഇയ്യ ത്തുൽ മുഅല്ലിമീൻ സുവർണജൂബിലി ആഘോഘ പ്രമേയം. -- ജംഇയ്യത്തുൽ മുഅല്ലിമീൻ സുവർണജൂബിലി സമാപന സമ്മേളനത്തിൽ വെച്ചായിരുന്നല്ലോ സമസ്ത സെക്രട്ടറിയും വിദ്യാഭ്യാസ ബോർഡിന്റെ ജനറൽ സെക്രട്ടറിയുമായിരുന്ന കെ.ടി. മാനു മുസ്ലിയാരുടെ ദേഹവിയോഗം. അത് എന്നെ വല്ലാതെ വേദനിപ്പിച്ചിട്ടുമുണ്ട്. മരണം അല്ലാഹുവിന്റെ അലംഘ നീയമായ വിധി തന്നെയാണെങ്കിൽ കൂടി തന്നെയും. സുവർണ ജൂബിലി സ്വാഗതസംഘം കമ്മിറ്റി യുടെ ജനറൽ കൺവീനർ കൂടിയായിരുന്നു അദ്ദേഹം. സമാപന സമ്മേളനം കണ്ട് നിർവൃതിയടഞ്ഞായിരുന്നു യാത്രയായത്. പരലോകത്തേക്കുള്ള യാത്ര. മാനു മുസ്ലിയാരപ്പോലോത്ത സംഘാടകനെ ഞാൻ കണ്ടിട്ടില്ല. ആളുകളെ സംഘടിപ്പിക്കാനുള്ള കഴിവ് എല്ലാവർക്കുമുണ്ടാവില്ലല്ലോ. സംഘാടകൻ, പ്രഭാഷകൻ, എഴുത്തുകാരൻ, വാഇള്, പണ്ഡിതൻ, മുദർരിസ്, കവി. തുടങ്ങിയ നിലയിൽ ശ്രദ്ധേയനായിരുന്നു കെ.ടി. മാനു മുസ്ലിയാർ. ആനക്കര സി.കോയക്കുട്ടി മുസ്ലിയാരുടെ ശരീക്കുമാരിലൊരാളാണദ്ദേഹം. അദ്ദേഹത്തിന്റെ വേർപാട് സൃഷ്ടിച്ച വിടവ് മറ്റാരെക്കൊണ്ടും നികത്താനാവില്ല തന്നെ.
ഉസ്താദേ, പുതുതലമുറയെ ഉപദേശിക്കാനായി എന്തെങ്കിലും?
തഖ് വയാണ്
നമ്മുടെ എന്നത്തെയും കൈമുതൽ. അതിനാൽ മോശത്തരങ്ങളിൽ നിന്നെല്ലാം അകന്ന് നാം കൂടുതൽ
ദീനിനോടടുക്കണം. നിസ്കാരത്തിന്റെ കാര്യത്തിൽ കണിശത പുലർത്തണം. ദിക് റുകളും സ്വലാത്തുകളും അധികരിപ്പിച്ച് ആത്മാവിനെ സംസ്കരിച്ചെടുക്കണം. ബിദ്അത്തിനെ ചെറുക്കണം. വിഘടിത തട്ടിപ്പുകളിൽ വഞ്ചിതരാകാതെ നോക്കണം. ദീനിനും സമസ്തക്കും ആത്മാർത്ഥമായി സേവനം ചെയ്യണം.
സമസ്തയുടെ നേതാക്കളെയും പണ്ഡിതന്മാരെയും സയ്യിദന്മാരെയും ഉമറാക്കളെയും അക്ഷരം പ്രതി അനുസരിച്ച് മുസ്ലിം സമുദായത്തിന്റെ പൊതുവായ നന്മക്കുവേണ്ടി പ്രവർത്തിക്കുക. സമസ്തയുടെ സന്ദേശവാഹകരാവുക. അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ.
കടപ്പാട് : അബ്ദുറഹീം പെടെന
അഹമ്മദ് സുഹൈർ കൊണ്ടൂർക്കര
1 Comments
അഭിനന്ദനങ്ങൾ...
ReplyDeleteഉസ്താദിനെ അടുത്തറിയാൻ ഇൗ ലേഖനം ഏറെ ഉപകാരപ്രദമാണ്. അല്ലാഹു ഉസ്താദിനെയും നമ്മെയും സ്വർഗ്ഗത്തിൽ ഒരുമിപ്പിക്കട്ടേ...
آمين يارب العالمين