സാമ്യതയുടെ പര്യായമാണ് മന്നാന്നി ഉസ്താദുമാർ. ജനനം മുതൽ പഠനം, കർമ പഥം, വിവാഹം തുടങ്ങി ജീവിതത്തിന്റെ എല്ലാ യാത്രകളിലും ഈ സാമ്യതകൾ ദർശിക്കാനാവും.

ഉസ്താദ് ഹുസൈൻ മന്നാനി ഉസ്താദ് സൈനുദ്ധീൻ മന്നാനി 


 1976 ഓഗസ്റ്റ് 17 ന് മലപ്പുറം ഏലംകുളം സ്വദേശിയായ മർഹൂം നെച്ചിതൊടിയിൽ അലവി -പുലാമന്തോൾ സ്വദേശിനി ഫാത്തിമ എന്നീ ദമ്പതികളുടെ ഒമ്പത് മക്കളിൽ ആറാമത്തെയും ഏഴാമത്തെയും മക്കളായാണ് ഇരുവരുടെയും ജനനം.
ജീവിത മാർഗം തേടി റബ്ബർ ടാപ്പിങ്ങിന് 
തൊടുപുഴയ്ക്കടുത്ത മലങ്കരയിൽ കുടുംബ സമേതം താമസമാക്കിയ സമയമായിരുന്നു അത്.

Usthad Husain Mannani


പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കാരിക്കോട് മുനവ്വിറുൽ ഇസ്ലാം അറബിക് കോളേജിൽ ദർസ് പഠനം ആരംഭിച്ചു. ശൈഖുനാ അബ്ദുൽ അസീസ് മുസ്ലിയാർ ആയിരുന്നു അവിടത്തെ പ്രധാന ഉസ്താദ് പിന്നീട് ഇരുവരും തിരുവനന്തപുരം ജില്ലയിലെ പ്രസിദ്ധമായ കടുവാ പള്ളി അറബിക് കോളജിൽ മുഖ്തസർ പഠനം ആരംഭിച്ചു. തുടർന്ന് മുതവ്വൽ പഠനത്തിനുവേണ്ടി തിരുവനന്തപുരത്തെ വർക്കലയ്ക്കടുത്തുള്ള മന്നാനിയ്യ  ഇസ്ലാമിക്  യൂണിവേഴ്സിറ്റിയിൽ ചേർന്നു.
                 
Usthad Zainudheen Mannani
       


മന്നാനിയ്യയിലെ രണ്ട് വർഷത്തെ പഠനത്തിന് ശേഷം ഒന്നാം റാങ്കോടെ ഉസ്താദ് ഹുസൈൻ മന്നാനിയും രണ്ടാം റാങ്കോടെ ഉസ്താദ് സൈനുദ്ധീൻ മന്നാനിയും പഠനം പൂർത്തിയാക്കി.

Usthad Hussain Mannani

തെക്കൻ കേരളത്തിൽ അറിയപ്പെടുന്ന പല പണ്ഡിതൻമാരുടെയും ശിഷ്യത്വം ലഭിക്കാൻ മന്നാനിയയിൽ നിന്നും ഇരുവർക്കും സാധിച്ചു. ഇന്നത്തെ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ്  ശൈഖുനാ അബുൽ ബുഷ്റ മുസ്‌ലിയാരായിരുന്നു അന്ന് അവിടെ പ്രിൻസിപ്പാൾ.
Usthad Zainudheen  Mannani



കരിക്കോട് പഠിക്കുന്ന കാലത്താണ് പിതാവ് മരണപ്പെടുന്നത്. ഏറെ കഷ്ടതകളും ബുദ്ധിമുട്ടുകളും നിറഞ്ഞതായിരുന്നു പിന്നീടുള്ള നാളുകൾ. പഠനത്തിൽ മിടുക്കനായിരുന്നതിന്നാൽ  ഉസ്ദാതുമാർക്കെല്ലാം വളരെ സ്നേഹമായിരുന്നു ഇരുവരോടും.

മന്നാനിയയിലെ പഠനത്തിന് ശേഷം ഇരുവരും നാലു കൊല്ലം കടുവ പള്ളി അറബിക് കോളേജിൽ മുദരിസുമാരായി സേവനമനുഷ്ഠിച്ചു. പിന്നീടാണ് പാലക്കാട്ടെ ജന്നത്തുൽ ഉലൂമിൽ എത്തുന്നത്. രണ്ടു പതിറ്റാണ്ടിലേറെയായി ഇരുവരും ഇവിടെ സേവനമനുഷ്റ്റിച്ചു വരുന്നു. ഉസ്താദ്  ഹുസൈൻ മന്നാനി പ്രിൻസിപ്പാളും ഉസ്താദ് സൈനുദ്ധീൻ മന്നാനി വൈസ് പ്രിൻസിപ്പാളുമാണ്. ചെറു പ്രായത്തിൽ തന്നെ വലിയ സ്ഥാപനങ്ങളിൽ അദ്ധ്യാപനം നടത്താനുള്ള സൗഭാഗ്യം ഇരുവർക്കും ലഭിച്ചു.

ഉസ്താദ് ഹുസൈൻ മന്നാനി

രണ്ടു പതിറ്റാണ്ടായി പാലക്കാടും പരിസര പ്രദേശങ്ങളിലും മത-വൈജ്ഞാനിക രംഗങ്ങളിൽ നിറസാനിദ്യമാണിവർ. ആധുനിക വിഷയങ്ങൾ പഠിച്ചു മനസിലാക്കി ഇസ്ലാമിക കർമശാസ്ത്ര വിധികളെ സസൂക്ഷ്മം നിർവചിക്കാൻ കഴിയുമെന്ന്  ഈ കാലയളവുകൊണ്ടു തന്നെ അവർ തെളിയിച്ചു. ഇരുവരുടെയും ഇഷ്ട്ട വിഷയവും കർമശാസ്ത്രം  തന്നെ.


ഉസ്താദ് സൈനുദ്ധീൻ മന്നാനി


ഗോളശാസ്ത്രം, ഗണിതശാസ്ത്രം, ഖിബ്‌ലനിദാന ശാസ്ത്രം തുടങ്ങി പൊതുവെ പ്രയാസമുള്ള മതപരമായ പല വിഷയങ്ങളിലും അഗാധമായ പണ്ഡിത്യം തങ്ങളുടെ ഉസ്താദുമാരിൽ നിന്നും സ്വപ്രയത്‌നം കൊണ്ടും കരഗതമാക്കാൻ ഉസ്താദുമാർക്ക്  സാധിച്ചു.

നൂറുകണക്കിന് ഉലൂമി പണ്ഡിതൻമാരെ വാർത്തെടുത്ത് ജാമിഅ നൂരിയ്യ പോലുള്ള ഉന്നത മത കലാലയങ്ങളിലേക്ക് പഠനത്തിനയച്ച് സമുദായാത്തെ സമുദ്ധരിക്കാൻ കെൽപ്പുള്ളരാക്കുന്നത്തിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

പാലക്കാടുകാർക്ക് ഇവർ മന്നാനി ഉസ്താദുമാർ, ശിഷ്യർക്ക് ഇടയിൽ ചെറിയുസ്‌താദും വല്ല്യസ്താദും ഗുരുനാഥരുടെ ഇടയിൽ വലിയ കുഞ്ഞാണിയും ചെറിയ കുഞ്ഞാണിയും സ്വദേശക്കാർക്ക് കുഞ്ഞാണി ഉസ്താദുമാർ ഇങ്ങനെ പല ഓമനപ്പേരിലുമാണ് ഉസ്താദുമാരുടെ ഐഡന്റിറ്റി.

ദീനി വിഷങ്ങളിൽ കണിശരാണെങ്കിലും വിനയത്തിന്റെ പര്യമാണ് ഉസ്താദുമാർ. സേവന നിരതമായ മനസ്സും നിഷ്കളങ്കവും നിസ്വാർത്ഥവുമായ പ്രവർത്തനങ്ങളും വലിയ ജനസമ്മിതിയാണ് ഇവർക്ക് നേടിക്കൊടുത്തിട്ടുള്ളത്‌.


Usthad Zainudheen Mannani


തച്ചനടി തിട്ടുങ്ങലിലെ  മൊയ്‌ദുട്ടി മുസ്ലിയാരുടെ രണ്ട് പുത്രിമാരിൽ മൂത്ത പുത്രി സുമയ്യയെ ഹുസൈൻ മന്നാനി ഉസ്താദും ഇളയ പുത്രി മാസിയയെ സൈനുദ്ധീൻ മന്നാനി ഉസ്താദും ജീവിത സഖിമാരാക്കി. ഇരുവർക്കും മൂന്നു മക്കളുണ്ട്.

പാണക്കാട് സയ്യിദ് സാദിഖ്അലി തങ്ങളിൽ നിന്നും ഉസ്താദ് സൈനുദ്ധീൻ മന്നാനി ഉപഹാരം ഏറ്റുവാങ്ങുന്നു 
               
പാണക്കാട് സയ്യിദ് സാദിഖ്അലി തങ്ങളിൽ നിന്നും ഉസ്താദ് ഹുസൈൻ മന്നാനി ഉപഹാരം ഏറ്റുവാങ്ങുന്നു 
 

Photo Gallery

Usthad Zainudheen Mannani

Usthad Zainudheen Mannani

Usthad Zainudheen Mannani

Usthad Husain Mannani

Usthad Husain Mannani

Usthad Zainudheen Mannani
Usthad Zainudheen Mannani

Usthad Zainudheen Mannani

Usthad Zainudheen Mannani

ഉസ്താദ് റഷീദ് ഫൈസി ചെമ്മല സൈനുദ്ധീൻ മന്നാനി ഉസ്താദ് ഹുസൈൻ മന്നാനി ഉസ്താദ് ഒരു പഴയ കാല ചിത്രം

ചുരുക്കത്തിൽ            
                      
പിതാവ്  : അലവി
മാതാവ് : ഫാത്തിമ
ജനനം :  17-08-1976
ജന്മസ്ഥലം: മലങ്കര, തൊടുപുഴ
സ്വദേശം : പുലാമന്തോൾ

പഠിച്ച സ്ഥാപനങ്ങൾ:-
1.മുനവ്വിറുൽ ഇസ്ലാം അറബിക്         കോളേജ്, കാരിക്കോട് 
2.കടുവപള്ളി അറബിക് കോളേജ്
3.മന്നാനിയ്യ ഇസ്ലാമിക് യൂണിവേഴ്സിറ്റി

 പ്രധാന ഉസ്താദുമാർ:-
1.ശൈഖുനാ പാനായിക്കുളം അബ്ദുറഹ്മാൻ മുസ്ലിയാർ
2.ശൈഖുനാ അബ്ദുൽ അസീസ് മുസ്ലിയാർ ഈരാറ്റുപേട്ട
3.ശൈഖുനാ അബുൽ ബുഷ്റ ചേലക്കുളം മുസ്ലിയാർ
4.ശൈഖുനാ വീരാൻകുട്ടി മുസ്ലിയാർ കൊളപ്പുറം
5.ശൈഖുനാ ശംസുദ്ധീൻ മുസ്‌ലിയാർ കരുനാഗപ്പള്ളി 

സേവനം

(ഉസ്താദ് ഹുസൈൻ മന്നാനി)
▪️പ്രിൻസിപ്പാൾ, കടുവാപ്പള്ളി അറബിക് കോളേജ് (1997-2000)
▪️പ്രിൻസിപ്പാൾ, ജന്നത്തുൽ ഉലൂം അറബിക് കോളേജ് (2000-)
▪️പ്രിൻസിപ്പാൾ, SSM അന്ധ വിദ്യാലയം, കട്ടുപ്പാറ (2015-)
▪️പ്രസിഡന്റ്, പാലക്കാട്‌ മണ്ഡലം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ
▪️പ്രസിഡന്റ്, ഖുതബാഅ പാലക്കാട്‌ താലൂക്ക് 


 (ഉസ്താദ് സൈനുദ്ദീൻ മന്നാനി)
▪️മുദരിസ്, കടുവാപ്പള്ളി അറബിക് കോളേജ് (1997-2000)
▪️മുദരിസ്, ജന്നത്തുൽ ഉലൂം അറബിക് കോളേജ് (2000-)
▪️ഖത്തീബ്, മഞ്ഞക്കുളം ജുമാ മസ്ജിദ് (2000-)
▪️പ്രസിഡന്റ്‌, RJM പാലക്കാട്‌ 
(2008-)                  
▪️ചെയർമാൻ, ഖുതബാഅ പാലക്കാട്‌ താലൂക്ക്                   
                             

                             
                                ✏️ Faizal Ibrahim
                                ✏️Syed Ajmeer Ali thangal
                    Editor
                              Muhammad Swalih Uloomi