ജന്നത്തുൽ  ഉലൂം  അറബിക്    കോളേജ് 

പാലക്കാട്‌ നഗരത്തിനടുത്തുള്ള വലിയങ്ങാടിയിൽ സ്ഥിതിചെയ്യുന്ന ഒരു മതകലാലയമാണ് ജന്നത്തുൽ ഉലൂം അറബിക് കോളേജ്. ജില്ലയുടെ കിഴക്കൻ മേഖലയിൽ ദീനി വിജ്ഞാനം എത്തിക്കുക എന്നതായിരുന്നു  സ്ഥാപിത ലക്ഷ്യം. 1967ശൈഖുനാ ഇ .കെ. ഹസൻ മുസ്‌ലിയാരാണ് ഈ കോളേജ് സ്ഥാപിച്ചത്. അദ്ദേഹം തന്നെയായിരുന്നു ആദ്യത്തെ കോളേജ് പ്രിൻസിപ്പാളും

അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ, ശൈഖുനാ കണ്ണിയത് അഹമ്മദ് മുസ്‌ലിയാർ, ശൈഖുനാ EK അബൂബക്കർ മുസ്‌ലിയാർ തുടങ്ങി നിരവധി പണ്ഡിത ശ്രേഷ്ഠരുടെ പാദ സ്പർശങ്ങൾ ഏറ്റ തിരു മുറ്റമാണ് ജന്നത്തുൽ ഉലൂം. സമസ്തയുടെ പല പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിന് സാക്ഷ്യം വഹിക്കാൻ വേദിയായിട്ടുമുണ്ട് എന്നത് സ്ഥാപനത്തിന് അഭിമാനിക്കാൻ ഇട നൽകുന്ന ഒന്നാണ്.

                 ഇ.കെ. ഹസൻ മുസ്‌ലിയാർക്കു ശേഷം സി.കെ.എം. സ്വാദിഖ് മുസ്‌ലിയാരായിരുന്നു പ്രിൻസിപ്പാൾ. അരിപ്ര അബ്ദുള്ള മുസ്‌ലിയാർ, എ.പി. കുമരംപുത്തൂർ മുഹമ്മദ്‌ മുസ്‌ലിയാർ, മുഹമ്മദ്‌ റഷീദ് ഫൈസി, ആനമങ്ങാട് അബ്ദുറഹ്മാൻ ബാഖവി എന്നിവരും പ്രിൻസിപ്പാൾന്മാരായിട്ടുണ്ട്.കൂടാതെ ഏതാനും ചില ദിവസങ്ങൾ മാത്രം ശൈഖുനാ നാട്ടിക വി. മൂസ മുസ്‌ലിയാർ മുദരിസ്സായി സേവനം അനുഷ്ഠിച്ചിടുണ്ട് നിലവിൽ ഉസ്താദ് NAഹുസൈൻ മന്നാനി പ്രിൻസിപ്പാളും ഇരട്ട സഹോദരനായ ഉസ്താദ് NA സൈനുദ്ദീൻ മന്നാനി വൈസ് പ്രിൻസിപ്പളുമാണ്.

ഇവിടെ നിന്നും ഉലൂമി ബിരുദം നേടി പഠിച്ചിറങ്ങിയ പണ്ഡിതർ ഇന്ന് കേരളത്തിനകത്തും പുറത്തും സേവനമനുഷ്ഠിക്കുന്നു. കോളേജിന്റെ  വാർഷിക സമ്മേളനങ്ങളിൽ വെച്ചാണ് സനദ് നൽകാറുള്ളത്


52-ാം വാർഷിക സനദ് ദാന സമ്മേളനം


                               സമ്മേളന ലോഗോ 

സമ്മേളന പ്രമേയം 

പ്രചരണത്തിനായി ഉപയോഗിച്ച പോസ്റ്റർ ഫ്ലെക്സ് എന്നിവയുടെ ഫയൽ ചിത്രങ്ങൾ (ചിലത് മാത്രം)







                                    നോട്ടീസ് 


22-11-2019   വെള്ളി                 

മഖാം സിയാറത്ത്                                          
          മഹാനായ മഞ്ഞക്കുളം ഖാജാഹുസൈൻ (റ) മഖാം സിയാറത്ത്   
                                   
         കൊടിയേറ്റം
സയ്യിദ് പി കെ ഇമ്പിച്ചിക്കോയ തങ്ങൾ പഴയലക്കിടി പതാക ഉയർത്തൽ ചടങ്ങ് നിർവഹിക്കുന്നു

ഉദ്ഘാടന സമ്മേളനം                                   
  സയ്യിദ് പികെ ഇമ്പിച്ചിക്കോയ തങ്ങൾ പഴയലക്കിടി സ്വാഗത പ്രസംഗം നടത്തുന്നു 
സയ്യിദ് മുഹമ്മദ്‌ കോയ ജമലുലൈലി തങ്ങൾ ഉദ്ഘാടന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു.

ഉസ്താദ് ഹസൻ സഖാഫി പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തുന്നു

   സയ്യിദ് പികെ ഇമ്പിച്ചിക്കോയ തങ്ങൾ കൊടക്കാട്  മജ്ലിസുന്നൂറിന് നേതൃത്വം                                 നൽകുന്നു

കട്ടുപ്പാറ SSM അന്ധവിദ്യലയത്തിലെ സഹോദരങ്ങൾ മജ്‌ലിസ്സുന്നൂർ അവതരിപ്പിക്കുന്നു 

23-11-2019   ശനി

പൂർവ്വവിദ്യാർത്ഥി സംഗമം

സയ്യിദ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ പൂർവ്വ വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്യുന്നു 
                                 ഉലൂമിസ് അസോസിയേഷൻ സെക്രട്ടറി ഷമീർ ഫൈസി ഒടമല അധ്യക്ഷ പ്രസംഗം നടത്തുന്നു 

     സെമിനാർ                                                      
                ഹുസൈൻ കോയ തങ്ങൾ സെമിനാറിൽ മതേതര ഇന്ത്യ ഭാവിയും വർത്തമാനവും എന്ന വിഷയത്തിൽ സംസാരിക്കുന്നു


24-11-2019 ഞായർ 

സ്ഥാന വസ്ത്ര വിതരണം 
 ശൈഖുനാ കെ പി അബ്ദുൽ അസീസ് മുസ്‌ലിയാരിൽ നിന്നും സ്ഥാന വസ്ത്രം ഏറ്റു വാങ്ങുന്നു 

സമാപന സമ്മേളനം                                           
സയ്യിദ് പാണക്കാട് സ്വാദിഖ്‌അലി ശിഹാബ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു

                   ശൈഖുൽ ജാമിആ ആലിക്കുട്ടി മുസ്‌ലിയാർ സനദ് ദാന പ്രസംഗം നടത്തുന്നു

                             ശൈഖുന എം ടി അബ്ദുള്ള മുസ്ലിയാർ മുഖ്യ പ്രഭാഷണം നടത്തുന്നു

ശൈഖുനാ കെ പി അബ്ദുൽ അസീസ് മുസ്ലിയാർ പ്രഭാഷണം നടത്തുന്നു
         
     
ഉസ്താദ് ജി എം സ്വലാഹുദ്ദീൻ  ഫൈസി പ്രസംഗം  നടത്തുന്നു

https://youtu.be/WCoeqI-vsBw


                             ഇവർ കർമ്മ വേദിയിലേക്ക്


സമ്മേളനത്തിന്റെ ഭാഗമായി ഉലൂമിസ് അസോസിയേഷൻ ഇറക്കിയ സുവനീർ 




ചന്ദ്രികയിൽ വന്ന സമ്മേളന സപ്ലിമെന്റ്



                                 
                                                    
                    ✏️സയ്യിദ് അജ്മീർ അലി തങ്ങൾ              
                                   ✏️ ഫൈസൽ ഇബ്രാഹിം